കേരളം

ഓടികൊണ്ടിരുന്ന സ്കൂൾ ബസിന്റെ ചക്രങ്ങൾ ഊരിപ്പോയി; താക്കീതുമായി മന്ത്രി 

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: കാഞ്ഞാണിയിൽ ഓടികൊണ്ടിരുന്ന സ്കൂൾ ബസിന്റെ പിൻചക്രങ്ങൾ ഊരിപ്പോയി. കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിന് പിന്നാലെ ഇതുവഴി വന്ന മന്ത്രി വി എസ് സുനിൽകുമാർ  കയ്യോടെ സ്കൂൾ മാനേജ്മെൻറിനെ താക്കീത് ചെയ്യാൻ നിർദ്ദേശം നൽകി

രാവിലെ 9.20നായിരുന്നു സംഭവം. എറവ് സെന്റ് ജോസഫ് സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. നാലു പിൻചക്രങ്ങളും ഊരി പോയി. ചക്രത്തിന്റെ ഓരോ ഭാഗങ്ങൾ റോഡിൽ വീണിരുന്നു. ബസ് മറിയാതിരുന്നതിനാൽ വിദ്യാർഥികൾ പരുക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

ബസിൽ 83 വിദ്യാർഥികളുണ്ടായിരുന്നു. അപകടത്തിന് പിന്നാലെ ഇതുവഴി വന്ന മന്ത്രി വി എസ് സുനിൽകുമാർ സംഭവത്തിൽ ഇടപെടുകയായിരുന്നു.സ്കൂൾ മാനേജ്മെൻറിനെ താക്കീത് ചെയ്യാൻ അധികൃതർക്ക് മന്ത്രി നിർദേശം നൽകി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

കൊല്ലത്ത് രാത്രിയും മഴ തുടരും; ഒൻപതു ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത

തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം, കോൺസിൽ യോ​ഗത്തിൽ വിതുമ്പി മേയർ; ഡ്രൈവര്‍ക്കെതിരെ പ്രമേയം

ഇടവിട്ട മഴയും അമിതമായ ചൂടും പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി