കേരളം

എല്‍ദോ എബ്രഹാമിനെതിരായ ലാത്തിച്ചാര്‍ജില്‍ പൊലീസിന് വീഴ്ചയില്ല ; നടപടി വേണ്ടെന്ന് ഡിജിപി, ശുപാര്‍ശ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി ഡിഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെയുണ്ടായ ലാത്തിച്ചാര്‍ജില്‍ പൊലീസുകാര്‍ക്കെതിരെ നടപടി വേണ്ടെന്ന് ഡിജിപി.ഡിജിപി ലോക്‌നാഥ് ബെഹ്‌റ ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കളക്ടറുടെ റിപ്പോര്‍ട്ടിലുണ്ടെന്നും ഡിജിപി ചൂണ്ടിക്കാട്ടുന്നു. 

വലിയ സംഘര്‍ഷമാണ് മാര്‍ച്ചില്‍ ഉണ്ടായത്. ഇത് പ്രതിരോധിക്കുക മാത്രമാണ് പൊലീസ് ചെയ്തത്. കരുതിക്കൂട്ടി എംഎല്‍എയെ പൊലീസ് മര്‍ദിച്ചിട്ടില്ല. പൊലീസിനെതിരെ നടപടി വേണമെന്ന് കളക്ടറുടെ റിപ്പോര്‍ട്ടിലും ആവശ്യപ്പെട്ടിട്ടില്ല. സംഘര്‍ഷത്തില്‍ എംഎല്‍എയ്ക്ക് പുറമെ  ജില്ലാ സെക്രട്ടറി പി രാജു അടക്കമുള്ള സിപിഐ നേതാക്കള്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. 

പൊലീസ് ലാത്തിച്ചാര്‍ജില്‍ എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ക്കും, എസ്‌ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ നടപടി വേണമെന്നായിരുന്നു സിപിഐ ആവശ്യപ്പെട്ടിരുന്നത്. സര്‍ക്കാരിന്റെ നടപടി അറിഞ്ഞശേഷം പ്രതികരിക്കാമെന്നാണ് പി രാജു പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞ ശേഷം തുടര്‍നടപടിയെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍