കേരളം

പാഞ്ഞുവരുന്ന ട്രയിനിന് മുന്‍പില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ സെല്‍ഫി ശ്രമം; ട്രയിന്‍ ബ്രേക്കിട്ടു; ഒഴിവായത് വന്‍ അപകടം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പാളത്തില്‍ കയറിനിന്ന് ട്രയിന്‍ വരുന്ന ദൃശ്യം സെല്‍ഫിയിലൂടെ പകര്‍ത്താന്‍ ശ്രമിച്ച മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികളെ റയില്‍വെ സ്റ്റേഷന്‍ പൊലീസ് പിടികൂടി.

ഇവരെ പിന്നീട് രക്ഷിതാക്കളെ വിളിച്ചുവരുത്തി താക്കീത് നല്‍കി വിട്ടയച്ചു. വ്യാഴം ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ കുറ്റുരില്‍ മണിമലയാറ്റിലെ റയില്‍ പാലത്തിലാണ് സംഭവം. ബംഗലൂരുവിലേക്കുള്ള ഐലന്റ് എക്‌സ്പ്രസ് പാഞ്ഞുവരുമ്പോഴായിരുന്നു ഇവരുടെ സെല്‍ഫി ശ്രമം.  പാളത്തിന്റെ നടുക്ക് വിദ്യാര്‍ത്ഥികള്‍ നില്‍ക്കുന്നതു കണ്ട് ലോക്കോ പൈലറ്റ് ഹോണ്‍ മുഴക്കിയെങ്കിലും ഇവര്‍ മാറാന്‍ തയ്യാറായില്ല. എറെ പരിശ്രമിച്ച് ട്രയിന്‍ ബ്രേക്ക് ഇട്ടുനിര്‍ത്തിയത്.

സമീപത്ത് പണിയിലേര്‍പ്പെട്ടിരുന്ന റയില്‍വെ തൊഴിലാളികളുടെ  സഹായത്തോടെ ഇവരെ പിടികൂടി ചെങ്ങന്നൂര്‍ റയില്‍വെ പൊലിസീന് കൈമാറുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)