കേരളം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; ഒരാഴ്ച കൊണ്ട് കിട്ടിയത് 39 കോടി രൂപ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഇതുവരെ കിട്ടിയത് 39 കോടി രൂപ. കനത്ത മഴയില്‍ നഷ്ടങ്ങളുണ്ടായ ദിവസം മുതല്‍ ഇന്നലെ വൈകീട്ടു വരെയാണ് ഇത്രയും തുക കിട്ടിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിച്ചതും ഓണ്‍ലൈനായി അയച്ചതും ഉള്‍പ്പെടെയാണിത്. 

കേരളത്തിലേക്ക് ഡല്‍ഹി കേരള ഹൗസ് 22.5 ടണ്‍ മരുന്നുകളും മെഡിക്കല്‍ സാമഗ്രികളും എത്തിക്കുന്നുണ്ട്. 12 ടണ്ണോളം മരുന്ന് വെള്ളിയാഴ്ച തന്നെ സംസ്ഥാനത്തെത്തി. ഇന്‍സുലിന്‍, ഗ്ലൗസുകള്‍, ആന്റിബയോട്ടിക്കുകള്‍, ഒആര്‍എസ് എന്നിവ ഉള്‍പ്പെടെയുള്ളവയാണ് എത്തിച്ചത്.

ഇന്‍സുലിനും ആന്റിബയോട്ടിക്കുകളും ഉള്‍പ്പെടെയുള്ള അവശ്യ മരുന്നുകള്‍ ആറ് ടണ്‍ വീതം തുടര്‍ന്നുള്ള ദിവസങ്ങളിലും കൊച്ചിയിലെത്തും. 400 കര്‍ട്ടനുകളിലായി മൂന്ന് ടണ്‍ ഇന്‍സുലിന്‍ ഉള്‍പ്പെടെ 2051 കര്‍ട്ടന്‍ മരുന്നുകളാണ് കേരളത്തിലെത്തുക. ഇതിന് പുറമെ ഒരു കോടി ക്ലോറിന്‍ ഗുളികകളും കേരളത്തിലേക്ക് അയക്കും. കേന്ദ്ര- ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയമാണ് സംസ്ഥാനത്തിന്റെ അഭ്യര്‍ഥന പ്രകാരം മരുന്നുകള്‍ ലഭ്യമാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

ജലസംഭരണം ശരാശരിയിലും താഴെ; കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത ജലദൗര്‍ലഭ്യം

ഗാരി കേസ്റ്റന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍

കിണര്‍ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റു; ചികിത്സയിലിരിക്കെ അമ്പത്തിമൂന്നുകാരന്‍ മരിച്ചു

'ശ്രീനിയേട്ടന്റെ നാടകത്തിലെ നായികയായി, പക്ഷേ...': എട്ട് വർഷത്തിനു ശേഷം ശ്രീനിവാസനെ കണ്ട് ഭാ​ഗ്യലക്ഷ്മി