കേരളം

സംസ്ഥാനം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ഒക്ടോബറിലെന്ന് സൂചന

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടക്കാന്‍ സാധ്യത. സെപ്റ്റംബര്‍ പകുതിക്ക് ശേഷം തെരഞ്ഞെടുപ്പ് വിജ്ഞാപനമിറക്കുമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിവരം. മഞ്ചേശ്വരം,എറണാകുളം, അരൂര്‍, പാലാ, കോന്നി.വട്ടിയൂര്‍ക്കാവ് എന്നിവടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ളത്. 

മഞ്ചേശ്വരം എംഎല്‍എ പിവി അബ്ദുള്‍ റസാഖ് മരിച്ചതിന് പിന്നാലെ, ബിജെപി നേതാവ് കെ സുരേന്ദ്രന്‍ നല്‍കിയ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. മറ്റു മണ്ഡലങ്ങളില്‍ എംഎല്‍എമാര്‍ ലോകസഭയിലേക്ക് ജയിച്ചതുകൊണ്ടാണ് ഉപതെരഞ്ഞെടുപ്പ്. 

വട്ടിയൂര്‍ക്കാവ്,കോന്നി,എറണാകുളം എന്നിവ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ്. അരൂര്‍ സിപിഎമ്മിന്റെയും പാലാ കേരള കോണ്‍ഗ്രസ് എമ്മിന്റെയും സീറ്റാണ്. 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 9 എംഎല്‍എമാരില്‍ 4 എംഎല്‍എമാരാണ് വിജയിച്ചത്. അരൂര്‍ എംഎല്‍എ ആരിഫ് ആലപ്പുഴ മണ്ഡലത്തിലും, എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ എറണാകുളത്തും, കോന്നി എംഎല്‍എ അടൂര്‍ പ്രകാശ് ആറ്റിങ്ങലിലും, വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ.മുരളീധരന്‍ വടകരയിലുമാണ് വിജയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്