കേരളം

കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് സിപിഎം കയ്യേറി; പരാതിയുമായി സിഎംപി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള ഐആര്‍പിസി എന്ന സാന്ത്വന പരിപാലന സംഘടന തങ്ങളുടെ ജില്ലാ കമ്മിറ്റി ഓഫീസ് കയ്യേറി എന്നാരോപിച്ച് സിഎംപി രംഗത്ത്. ഇത് സംബന്ധിച്ച് കലക്ടര്‍ക്കും എസ്പിക്കും സിഎംപി നേതാക്കള്‍ പരാതി നല്‍കി. 

സിഎംപി പിളര്‍ന്നതിന് പിന്നാലെ അവകാശ തര്‍ക്കം നിലനില്‍ക്കുന്ന പാര്‍ട്ടി ഓഫീസാണിത്. ഇപി കൃഷ്ണന്‍ നമ്പ്യാര്‍ സ്മാരക മന്ദിരം അരവിന്ദാക്ഷന്‍ വിഭാഗം പിടിച്ചെടുത്തിരുന്നു. ഇതിനെതിരെ സിപി ജോണ്‍ വിഭാഗം കോടതിയെ സമീപിച്ചു. ഇതിനിടെ അരവിന്ദാക്ഷന്‍ വിഭാഗം സിപിഎമ്മില്‍ ലയിച്ചു. ഇതിന് പിന്നാലെയാണ് സാന്ത്വന പരിപാലന സംഘടന കെട്ടിടം തങ്ങളുടെ ഓഫീസാക്കിയത്. 

സംഘടനയുടെ ചെയര്‍മാനായ പി ജയരാജാനാണ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഓഫീസ് കൈവശപ്പെടുത്തിയത് സിപിഎമ്മിന്റെ ധിക്കാരപരമായ നടപടിയാണെന്നാണ് സിഎംപി സിപി ജോണ്‍ വിഭാഗം ആരോപിക്കുന്നത്. എന്നാല്‍ എംവിആര്‍ ട്രസ്റ്റാണ് തങ്ങള്‍ക്ക് കെട്ടിടം വാടകയ്ക്ക് തന്നത് എന്നാണ് സിപിഎം നല്‍കുന്ന വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി