കേരളം

ഡിഐജി ഓഫീസ് മാര്‍ച്ച്: പൊലീസിനെ ആക്രമിച്ച കേസില്‍ സിപിഐക്കാരന്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം ഡിഐജി ഓഫീസിലേയ്ക്ക് സിപിഐ നടത്തിയ മാര്‍ച്ചില്‍ പൊലീസിനെ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശി അന്‍സാര്‍ അലിയെയാണ് അറസ്റ്റ് ചെയ്തത്. എംഎല്‍എ എല്‍ദോ എബ്രഹാമിനു നേരെ നടന്ന ലാത്തിച്ചാര്‍ജില്‍ സെന്‍ട്രല്‍ എസ്‌ഐ വിപിന്‍ദാസിനെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് സിപിഐ പ്രവര്‍ത്തകനെതിരായ പൊലീസ് നടപടി. പൊലീസിനെ ആക്രമിച്ച കേസില്‍ എല്‍ദോ ഏബ്രഹാമും പി രാജുവും പ്രതികളാണ്.

എറണാകുളം അസിസ്റ്റന്‍ഡ് കമ്മീഷണര്‍ കെ  ലാല്‍ജിയെ അക്രമിച്ചതിനാണ് സിപിഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവറാണ് അന്‍സാര്‍. ജില്ലാ സെക്രട്ടറി പി രാജു, എല്‍ദോ എബ്രഹാം എന്നിവരടക്കം 300 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ക്രൈം ഡിറ്റാച്ച്‌മെന്റിനാണ് കേസിന്റെ അന്വേഷണ ചുമതല.

എല്‍ദോ എബ്രഹാം എംഎല്‍എയെ തിരിച്ചറിയാന്‍ കഴിയാതിരുന്നത് വീഴചയാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് എസ്‌ഐയെ കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തത്. കൊച്ചി സിറ്റി അഡിഷണല്‍ കമ്മീഷണര്‍ കെ പി ഫിലിപ്പാണ് നടപടി സ്വീകരിച്ചത്.

ജൂലായ് രണ്ടാം വാരത്തില്‍ ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിന് നേരെയായിരുന്നു ലാത്തിച്ചാര്‍ജുണ്ടായത്. എഐഎസ്എഫ് പ്രവര്‍ത്തകരെ കായികമായി നേരിട്ട ഞാറയ്ക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. സിപിഎം- സിപിഐ പാര്‍ട്ടികളെ തുറന്ന പോരിലേക്ക് നയിച്ച സംഭവത്തില്‍ മന്ത്രി സഭായോഗത്തില്‍ ഉള്‍പ്പെടെ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. എംഎല്‍എയെയും പാര്‍ട്ടി നേതാക്കളെയും തല്ലിയ പൊലീസുകാര്‍ക്കെതിരെ നടപടിവേണമെന്നായിരുന്നു മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാരുടെ ആവശ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്