കേരളം

ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മദ്യപിച്ച് വാഹാനമോടിച്ച് ഉണ്ടായ അപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. അപകടം നടന്ന് 17 ദിവസത്തിന് ശേഷമാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി. ഒരു വര്‍ഷത്തേയ്ക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. 

ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിന്റെ ഡ്രൈവിങ്  ലൈസന്‍സ് ഇപ്പോള്‍ സസ്‌പെന്റ് ചെയ്യില്ല എന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. അമിത വേഗത്തിന് നോട്ടീസ് അയച്ചപ്പോള്‍ വഫ പിഴയടച്ചിരുന്നുവെന്നും വീണ്ടും നോട്ടീസ് അയച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. പിഴ അടച്ചത് കുറ്റകൃത്യം അംഗീകരിച്ചതിന് തുല്യമാണെന്നും മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി. 

നേരത്തെ അപകടം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ശ്രീറാമിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാതിരിക്കുന്നതിനെതിരെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. നിയമനടപടി പൂര്‍ത്തിയാക്കേണ്ട കാലതാമസം മാത്രമാണ് സംഭവിച്ചതെന്നായിരുന്നു മോട്ടോര്‍ വാഹനവകുപ്പിന്റെ വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്