കേരളം

ഓടുന്നതിനിടെ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു; വന്‍ ദുരന്തം ഒഴിവായി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ; ഓടുന്നതിനിടെ കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ചക്രം ഊരിത്തെറിച്ചു. ആലപ്പുഴയില്‍ വെച്ചായിരുന്നു സംഭവം. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലില്‍ വലിയ ദുരന്തം ഒഴിവായി. കോട്ടയത്തുനിന്നും ആലപ്പുഴയിലേക്ക് വരികയായിരുന്ന ഓഡിനറി ബസിന്റെ ടയറാണ് ഊരിത്തെറിച്ചത്.

മണ്ണഞ്ചേരി ജംഗ്ഷന് സമീപം ഇന്നലെ രാവിലെയാണ് സംഭവം. കോട്ടയം ഡിപ്പോയുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഈ സമയത്ത് ബസില്‍ 35ല്‍ അധികം യാത്രക്കാരുണ്ടായിരുന്നു. വീലിന്റെ റിമ്മുമായി ടയറിന്റെ ബന്ധം വിട്ടതാണ് അപകടത്തിന് കാരണം. 

ടയര്‍ ഊരിപ്പോയിട്ടും ഡ്രൈവര്‍ക്ക് ബസ് നിയന്ത്രിച്ച് ഒതുക്കി നിര്‍ത്താന്‍ സാധിച്ചു. ഇതോടെയാണ് വന്‍ദുരന്തം ഒഴിവായത്. സ്‌റ്റോപ്പിനോട് അടുത്ത സ്ഥലമായിരുന്നതിനാല്‍ വേഗത കുറവായിരുന്നതും സഹായകമായി. അപകടത്തിന് പിന്നാലെ മണ്ണഞ്ചേരിയില്‍ ഗതാഗത തടസ്സം നേരിട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ