കേരളം

ഇവരെല്ലാം 'ഒറ്റകൈ'; തുഷാറിനു വേണ്ടി പിണറായി രംഗത്തുവന്നതിനെ വിമര്‍ശിച്ച് വിഎം സുധീരന്‍

സമകാലിക മലയാളം ഡെസ്ക്

ചെക്കു കേസില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി രംഗത്തുവന്നതോടെ പിണറായി-ബിജെപി കൂട്ടുകെട്ടിന്റെ ഇടനിലക്കാരനാണ് വെള്ളാപ്പള്ളി നടേശന്‍ എന്നു വ്യ്ക്തമായതായി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ഇവരെല്ലാം ഒറ്റ കൈയാണ് എന്നാണ് തുഷാര്‍ സംഭവത്തിലൂടെ വ്യക്തമായതെന്ന് സുധീരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.


വിഎം സുധീരന്റെ കുറിപ്പ്: 

'തുഷാര്‍ സംഭവ'ത്തോടെ പിണറായി-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഇടനിലക്കാരനാണ് വെള്ളാപ്പള്ളിയെന്നത് ആവര്‍ത്തിച്ച് വ്യക്തമാക്ക പെട്ടിരിക്കുകയാണ്.

മുഖ്യമന്ത്രി പദവും എസ്എന്‍ഡിപി യോഗ നേതൃപദവികളും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് എങ്ങനെ ഫലപ്രദമായി ദുരുപയോഗം ചെയ്യാമെന്നും ആ കൂട്ടുകെട്ടിന്റെ ഇടപെടലുകള്‍ നമുക്ക് കാണിച്ചു തന്നു.

ഇവരെല്ലാം 'ഒറ്റകൈ'യാണ്.


തുഷാര്‍ അജ്മാനില്‍ അറസ്റ്റിലായ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിക്കു കത്തയച്ചിരുന്നു. തുഷാറിനെ രക്ഷിക്കാന്‍ നിയമപരമായി സാധ്യമായ എല്ലാം ചെയ്യണമെന്നായിരുന്നു കത്തിലെ അഭ്യര്‍ഥന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്