കേരളം

കവളപ്പാറ ദുരന്തത്തില്‍ ബന്ധുക്കളെ നഷ്ടപ്പെട്ടു, പ്രതിക്ക് ഒരു ദിവസത്തെ പരോള്‍ 

സമകാലിക മലയാളം ഡെസ്ക്

മഞ്ചേരി: കവളപ്പാറ ദുരന്തത്തില്‍ ബന്ധുക്കളെ നഷ്ടപ്പെട്ട പ്രതിക്ക് ഒരു ദിവസത്തെ പരോള്‍ അനുവദിച്ചു. പോത്തുകല്ല് ഭൂദാനം കവളപ്പാറ സ്വദേശി ശങ്കരന്‍കുട്ടിക്കാണ് ഒരു ദിവസത്തെ പരോള്‍ അനുവദിച്ചത്. 

ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് ജില്ലാ ജഡ്ജി പരോള്‍ അനുവദിച്ചത്. ഭൂദാനം സെന്റ് ജോര്‍ജ് മലങ്കര കാത്തലിക് സ്‌കൂളിലെ ക്യാമ്പില്‍ കൊണ്ടുപോവാനും, ബന്ധുക്കളെ കാണാനുമുള്ള അവസരം ഒരുക്കാനും പൊലീസിന് ജില്ലാ ജഡ്ജി നിര്‍ദേശം നല്‍കി. 

കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട തടവു ശിക്ഷ അനുഭവിക്കുകയാണ് ശങ്കരന്‍കുട്ടി. കവളപ്പാറ ദുരന്തത്തില്‍ ബന്ധുക്കളെ നഷ്ടപ്പെട്ടതിന് പിന്നാലെ മറ്റ് ബന്ധുക്കളെ കാണാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ശങ്കരന്‍കുട്ടി ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിയെ സമീപിക്കുകയായിരുന്നു. 

 ക​വ​ള​പ്പാ​റ​യി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ശ​ങ്ക​ര​ന്‍കു​ട്ടി​യു​ടെ സ​ഹോ​ദ​രി ശാ​ന്ത​കു​മാ​രി, ഭ​ര്‍ത്താ​വ് ആ​ന​ക്കാ​ര​ൻ പാ​ല​ന്‍, മ​ക​ന്‍ സു​ജി​ത്ത്, ഭാ​ര്യ​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ ത​ര​ക​ന്‍, ചീ​ര എ​ന്നി​വ​ർ മ​രി​ക്കു​ക​യും വീ​ട് പൂ​ർ​ണ​മാ​യും ത​ക​രു​ക​യും ചെ​യ്തി​രു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ