കേരളം

മഴ കനത്തു; ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഇന്ന് തുറക്കും

സമകാലിക മലയാളം ഡെസ്ക്

വയനാട്; മഴ വീണ്ടും ശക്തമായതോടെ ബാണാസുര സാഗര്‍ അണക്കെട്ട് വീണ്ടും തുറക്കും. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12നാണ് സ്പില്‍വേ ഷട്ടറുകള്‍ തുറക്കുക. സെക്കന്റില്‍ 8,500 ലിറ്റര്‍ വെള്ളം അണക്കെട്ടില്‍നിന്ന് ഒഴുക്കിവിടും. 

ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ഡാമിന്റെ താഴ്‌വാരത്ത് കരമാന്‍തോട്, പനമരം പുഴകളില്‍ 20 സെന്റിമീറ്റര്‍ മുതല്‍ 30 സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അണക്കെട്ടിന്റെ താഴ് വരയുള്ളവര്‍ ആവശ്യമെങ്കില്‍ മാറി താമസിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കനത്ത മഴയില്‍ ഡാമിലെ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ആഗസ്റ്റ് 10 ന് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍