കേരളം

അമ്മയെ അപമാനിച്ചെന്ന് മകന്റെ പരാതി; രാജ്‌മോഹന്‍ ഉണ്ണിത്താനെതിരേ കേസെടുത്തു 

സമകാലിക മലയാളം ഡെസ്ക്

കാസര്‍ഗോഡ്; സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താനെതിരേ കേസ്. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കലിന്റെ സഹോദരന്‍ പി എ വര്‍ഗീസിന്റെ പരാതിയിലാണ് കേസ്. വര്‍ഗീസിന്റെ അമ്മയ്‌ക്കെതിരേ ഉണ്ണിത്താന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശമാണ് കേസിന് കാരണമായത്. 

തന്റെ അമ്മയുടെ സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ ഉണ്ണിത്താന്‍ പ്രസംഗിക്കുകയും അതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് അപകീര്‍ത്തിപ്പെടുത്തിയെന്നുമാണ് വര്‍ഗീസ് പരാതി നല്‍കിയത്. കോണ്‍ഗ്രസ് പൊതുയോഗത്തില്‍ വെച്ചായിരുന്നു ഉണ്ണിത്താന്റെ വിവാദ പ്രസംഗം. 
 
ജെയിംസ് പന്തമ്മാക്കലിനെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ മണ്ഡലം പ്രഡിഡന്റിന് ചിറ്റാരിക്കാലില്‍ കോണ്‍ഗ്രസ് സ്വീകരണം നല്‍കിയിരുന്നു. സ്വീകരണം നല്‍കി നടത്തിയ കോണ്‍ഗ്രസ് പൊതുയോഗത്തില്‍ പ്രസംഗിച്ച ഉണ്ണിത്താന്‍ എംപി മാതാവിന്റെ ചാരിത്ര്യത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ പ്രസംഗിക്കുകയായിരുന്നു. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ചിറ്റാരിക്കാല്‍ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്