കേരളം

തീവ്രവാദ ഭീഷണി; ഖാദര്‍ റഹീം കൊച്ചിയില്‍ കസ്റ്റഡിയില്‍, പിടികൂടിയത് കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തീവ്രവാദ ഭീഷണിയുടെ പശ്ചാതലത്തില്‍ പൊലീസ് അന്വേഷിക്കുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീം കോടതിയില്‍ ഹാജരായി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുദിവസം മുമ്പാണ് അബ്ദുള്‍ ഖാദര്‍ റഹീം ബെഹ്‌റിനില്‍ നിന്ന് കൊച്ചിയിലെത്തിയത്. ഒപ്പമുണ്ടായിരുന്ന സ്ത്രീയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃശൂര്‍ മതിലകം സ്വദേശിയാണ് അബ്ദുള്‍ ഖാദര്‍ റഹീം. 

ശ്രീലങ്കയില്‍ നിന്ന് ലഷ്‌കറെ തൊയിബ ബന്ധമുള്ള ഒരുസംഘം ആളുകള്‍ തമിഴ്‌നാട്ടിലെത്തിയെന്നും ഇവര്‍ കേരളം കേന്ദ്രീകരിച്ച് ചില ആക്രമണ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുവെന്നും ഇതില്‍പ്പെട്ടയാളാണ് അബ്ദുള്‍ ഖാദര്‍ റഹീം എന്നുമായിരുന്നു വിവരങ്ങള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അബ്ദുള്‍ ഖാദര്‍ റഹീമിനായുള്ള തെരച്ചിലിലായിരുന്നു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമാണ് ആക്രമണ ഭീഷണിയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. 

എറണാകുളം സിജെഎം കോടതിയിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. തന്നെ തീവ്രവാദ കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ കോടതി മുഖാന്തരം തനിക്ക് കീഴടങ്ങാന്‍ അവസരം ഒരുക്കണം എന്നും ഇയാള്‍ പെറ്റീന്‍ നല്‍കി. ഹര്‍ജി പരിഗണിക്കുന്ന ഘട്ടത്തിലാണ് പൊലീസ് ഖാദര്‍ റഹീമിനെ കസ്റ്റഡിയിലെടുത്തത്. ലഷ്‌കര്‍ ബന്ധമുള്ള പത്തുപേരെ തമിഴ്‌നാട് പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്