കേരളം

പ്രളയ ധനസഹായത്തിന് ആരും അപേക്ഷിക്കേണ്ടതില്ല; സര്‍വേ നടത്തി കണ്ടെത്തും: മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാന്‍ ആരും അപേക്ഷ നല്‍കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  റവന്യൂപഞ്ചായത്ത് അധികാരികള്‍ ഉള്‍പ്പെടുന്ന സംഘം പ്രളയമേഖലകളില്‍ സര്‍വേ നടത്തി ധനസഹായത്തിന് അര്‍ഹത ഉള്ളവരെ തെരഞ്ഞെടുക്കുകയാണ് ചെയ്യുക. അര്‍ഹരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചാകും ധനസഹായം വിതരണം ചെയ്യുക എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ വ്യക്തമാക്കി. 


എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത് എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. എന്നാല്‍ സഹായം ലഭിക്കാനായി ആരും അപേക്ഷ നല്‍കേണ്ടതില്ല. റവന്യൂപഞ്ചായത്ത് അധികാരികള്‍ ഉള്‍പ്പെടുന്ന സംഘം പ്രളയമേഖലകളില്‍ സര്‍വേ നടത്തി ധനസഹായത്തിന് അര്‍ഹത ഉള്ളവരെ തെരഞ്ഞെടുക്കുകയാണ് ചെയ്യുക. അര്‍ഹരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചാകും ധനസഹായം വിതരണം ചെയ്യുക.- പോസ്റ്റില്‍ പറയുന്നു. 

ഏതെങ്കിലും സാഹചര്യത്തില്‍ സര്‍വ്വെയില്‍ ഉള്‍പ്പടാതെ പോയാല്‍ അവര്‍ തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കണം. വെള്ളപ്പേപ്പറില്‍ അപേക്ഷ എഴുതി നല്‍കുകയേ വേണ്ടൂ, തഹസില്‍ദാര്‍ ഇത്തരത്തില്‍ ലഭിക്കുന്ന ക്ലെയിം അതാത് പഞ്ചായത്ത് വാര്‍ഡിലെ സര്‍വേ ടീമിന് നല്‍കും. അവര്‍ സര്‍വ്വെ നടത്തിയ ശേഷമാകും തീരുമാനമെടുക്കുക. സപ്തംബര്‍ ഏഴിനകം അടിയന്തര ധനസഹായം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനകളാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.- പോസ്റ്റില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ