കേരളം

പ്രളയം: ഓണത്തിന് മുന്‍പ് ആശ്വാസധനസഹായം നല്‍കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഈ വര്‍ഷം ആഗസ്റ്റിലുണ്ടായ പ്രകൃതി ക്ഷോഭത്തില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായം ഓണത്തിന് മുന്‍പ് വിതരണം ചെയ്യും. ദുരിതാശ്വാസ ക്യാമ്പുകളില്‍ തങ്ങേണ്ടി വന്ന 1.12 ലക്ഷം കുടുംബങ്ങള്‍ക്കുള്ള അടിയന്തര സഹായതുകയുടെ വിതരണം ഈ മാസം  29ന് ആരംഭിക്കും. 

ക്യാമ്പുകളില്‍ എത്താതെ ബന്ധുവീടുകളിലും മറ്റും അഭയം തേടിയവരുടെ സര്‍വേ ആഗസ്റ്റില്‍ തന്നെ പൂര്‍ത്തിയാക്കും. ധനസഹായം ലഭിക്കുന്നതിനായി അപേക്ഷ നല്‍കേണ്ടതില്ല. സര്‍വേയിലൂടെയാണ് ദുരിതബാധിതരെ കണ്ടെത്തുന്നത്. 

സര്‍വേയില്‍ ഉള്‍പ്പെടാത്ത ദുരിത ബാധിതരുണ്ടെങ്കില്‍ പട്ടിക പൂര്‍ണമായും പ്രസിദ്ധീകരിച്ച ശേഷം തഹസില്‍ദാറുടെ മുന്‍പിലെത്തി ക്ലെയിം ഉറപ്പിക്കാം. ദുരിതബാധിതര്‍ക്ക് അടിയന്തര സഹായമായി 10,000 രൂപ വീതവും, പൂര്‍ണമായി തകര്‍ന്നതോ വാസയോഗ്യമല്ലാത്തതോ (75 ശതമാനത്തിലധികം നാശനഷ്ടം) ആയ വീടുകളില്‍ വസിക്കുന്നവര്‍ക്ക് നാല് ലക്ഷം രൂപയും,  വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിക്കാന്‍ സ്ഥലം വങ്ങാന്‍ ആറ് ലക്ഷം രൂപയും അനുവദിക്കും. 

വാടകയ്ക്ക് താമസിക്കുന്ന കുടുംബങ്ങള്‍ക്കും, പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്കും അടിയന്തരസഹായമായി 10,000 രൂപ ലഭിക്കാന്‍ അര്‍ഹതയുണ്ട്. ,75 ശതമാനം മുതല്‍ 100 ശതമാനം വരെ (മലയോരവും സമതലവും) നാലുലക്ഷം രൂപ, 60 മുതല്‍ 74 വരെ (മലയോരവും സമതലവും) രണ്ടര ലക്ഷം രൂപ, 30 മുതല്‍ 59 വരെ (മലയോരവും സമതലവും) 1,25,000 രൂപ, 16 മുതല്‍ 29 വരെ 60,000 രൂപ, കുറഞ്ഞത് 15 ശതമാനത്തിന് 10,000 രൂപ എന്നിങ്ങനെ അനുവദിക്കും.

വീടും സ്ഥലവും നഷ്?ടപ്പെട്ടവര്‍ക്ക് സ്ഥലവും വീടും ഒരുമിച്ച് വാങ്ങുന്നതിന് 10 ലക്ഷം രൂപ വരെ അനുവദിക്കും. ദേശീയപാത വികസനത്തിന് ഏറ്റെടുക്കുന്നതിനായി ഉദ്ദേശിച്ച ഭൂമിയില്‍ സ്ഥിതി ചെയ്തിരുന്നവയും 2018ലെ പ്രകൃതിക്ഷോഭത്തില്‍ പൂര്‍ണനാശം സംഭവിച്ചതുമായ വീടുകളില്‍ താമസിച്ചിരുന്നവര്‍ക്ക് സ്വന്തം വീട് നിര്‍മിക്കാന്‍ ആശ്വാസധനസഹായമായ നാലുലക്ഷം രൂപ ഈ വര്‍ഷത്തെ പ്രകൃതിക്ഷോഭത്തില്‍ ദുരിതബാധിതരായവര്‍ക്കും അനുവദിക്കുന്നതിന് ഉത്തരവായി. ഈ തുക അവാര്‍ഡ് തുകയില്‍നിന്ന് കുറച്ചാണ് അനുവദിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു