കേരളം

മഫ്‌ലര്‍ ചുറ്റിയിരിക്കുന്നവര്‍ സൂക്ഷിക്കുക; ബസില്‍ ഭീകരനുണ്ടെന്ന് യാത്രക്കാരന്‍, പിന്നാലെ പാഞ്ഞ് പൊലീസ്‌

സമകാലിക മലയാളം ഡെസ്ക്

പാലാ: ബസില്‍ ഇരുന്നത് കഴുത്തില്‍ മഫ്‌ലര്‍ ചുറ്റി, യാത്രയ്ക്കിടെ ഫോണില്‍ പല വട്ടം സ്വരം താഴ്ത്തി സംസാരിച്ചു...ഇതോടെ ബസിലുണ്ടായിരുന്ന യാത്രക്കാരന്റെ ഫോണില്‍ നിന്നും പൊലീസ് സ്റ്റേഷനിലേക്ക് വിളിയെത്തി. ബസില്‍ ഭീകരന്‍ യാത്ര ചെയ്യുന്നു...

ശനിയാഴ്ച രാത്രി ഏഴ് മണിയോടെ കോട്ടയം കിടങ്ങൂരാണ് സംഭവം. കോട്ടയം സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസിലേക്കാണ് വിളിയെത്തുയത്. ഫോണ്‍കോള്‍ വന്നപാടെ പൊലീസ് ബസിന് പിന്നാലെ പാഞ്ഞു. കട്ടപ്പനയില്‍ നിന്ന് കോട്ടയത്തേക്കുള്ള കെഎസ്ആര്‍ടിസി ബസ് പൊലീസ് ചെയ്‌സ് ചെയ്ത് പിടിച്ചു, ഭീകരനേയും പിടികൂടി...തണുപ്പില്‍ നിന്ന് രക്ഷതേടി മഫഌ ചുറ്റിയിരുന്ന യുവ എഞ്ചിനിയറായിരുന്നു ഇര...

ഭീകരനെന്ന് പറയുന്ന ആളുടെ കൃത്യമായ ലക്ഷണങ്ങള്‍ യാത്രക്കാരന്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഈ സമയം ബസ് പാലാ കടന്നു പോയിരുന്നതിനാല്‍ കിടങ്ങൂര്‍ പൊലീസിന് ബസിന്റെ പിന്നാലെ പാഞ്ഞ് ഭീകരനെ പിടികൂടാന്‍ കോട്ടയം സ്‌പെഷ്യല്‍ ബ്രാഞ്ച് നിര്‍ദേശം നല്‍കി. 

കിടങ്ങൂര്‍ പൊലീസ് ബസ് നിര്‍ത്തിച്ച് ഭീകരനെന്ന് ആരോപിക്കപ്പെട്ട യുവാവിനെ പിടികൂടി. വര്‍ക്കലയിലെ സ്വകാര്യ കമ്പനിയില്‍ എഞ്ചിനിയറായ ജോലി ചെയ്യുന്ന യുവവായിരുന്നു അത്. കട്ടപ്പനയിലെ സൈറ്റിലെത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിന് ശേഷം മടങ്ങുകയായിരുന്നു. 

വാഗമണ്ണില്‍ എത്തിയപ്പോള്‍ തണുപ്പ് തോന്നിയതോടെ കഴുത്തില്‍ മഫ്‌ലര്‍
ചുറ്റിയെന്നാണ് യുവാവ് പറയുന്നത്. ഭീകരന്‍ അല്ലെന്ന് ബോധ്യപ്പെട്ടതോടെ പൊലീസ് ഇയാളെ കിടങ്ങൂര്‍ ബസ് വേയില്‍ നിന്ന് ബസ് കയറ്റി വിട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്