കേരളം

സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല: അബ്ദുള്‍ ഖാദര്‍ റഹീമിനെ വിട്ടയച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തീവ്രവാദ ബന്ധം സംശയിച്ച് കസ്റ്റഡിയിലെടുത്തയാളെ വിട്ടയച്ചു. കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീം എന്നയാളെയാണ് വിട്ടയച്ചത്. ഇന്നലെ ഹൈക്കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോഴായിരുന്നു ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് 24 മണിക്കൂര്‍ നേരത്തെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുകയായിരുന്നു.

കൊച്ചി പൊലീസ് ആയിരുന്നു ഇയാളെ കസ്റ്റഡിയിലെടുത്തത്. എന്‍ഐഎയും തമിഴ്‌നാട് ക്യൂ ബ്രാഞ്ചും മിലിറ്ററി ഇന്റലിജന്‍സും ഖാദര്‍ റഹീമിനെ ചോദ്യം ചെയ്തിരുന്നു. സംശയകരമായി ഒന്നും കണ്ടെത്തിയില്ലെന്ന് കൊച്ചി പൊലീസ് അറിയിച്ചു. അതേസമയം ആവശ്യമെങ്കില്‍ ഇനിയും ചോദ്യം ചെയ്യാന്‍ വിളിക്കുമെന്നും പൊലീസ് അറിയിച്ചു. 

തീവ്രവാദ സംഘടനയായ ലഷ്‌കറെ തൊയിബ ബന്ധം സംശയിച്ചാണ് ഖാദര്‍ റഹീമിനെ കസ്റ്റഡിയിലെടുത്തത്. രണ്ടുദിവസം മുമ്പാണ് അബ്ദുള്‍ ഖാദര്‍ റഹീം ബെഹ്‌റിനില്‍ നിന്ന് കൊച്ചിയിലെത്തിയത്. ശ്രീലങ്കയില്‍ നിന്ന് ലഷ്‌കറെ തൊയിബ ബന്ധമുള്ള ഒരുസംഘം ആളുകള്‍ തമിഴ്‌നാട്ടിലെത്തിയെന്നും ഇവര്‍ കേരളം കേന്ദ്രീകരിച്ച് ചില ആക്രമണ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുവെന്നും ഇതില്‍പ്പെട്ടയാളാണ് അബ്ദുള്‍ ഖാദര്‍ റഹീം എന്നുമായിരുന്നു വിവരങ്ങള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു