കേരളം

'ദുരിതാശ്വാസ നിധി കുടുക്കപോലെ'; ഇടുന്ന വേഗത്തില്‍ തിരികെ ലഭിക്കില്ലെന്ന് സെന്‍കുമാര്‍

സമകാലിക മലയാളം ഡെസ്ക്

നെടുങ്കണ്ടം; സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധി കുടുക്കപോലെയാണെന്ന് മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍. ദുരിതാശ്വാസ നിധിയിലേക്ക് പണം ഇടുന്ന വേഗത്തിലും എളുപ്പത്തിലും തിരികെ ലഭിക്കില്ലെന്നാണ് സെന്‍കുമാര്‍ പറയുന്നത്. കഴിഞ്ഞ പ്രളയത്തില്‍ വീടുതകര്‍ന്നു പോയ കുടുംബത്തിന് സേവാഭാരതി നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

പണം ജനങ്ങളിലേക്ക് വേഗത്തില്‍ എത്താത്തതിന് രാഷ്ട്രീയവും നിയമപരവുമായ കാരണങ്ങളുണ്ട്. എല്ലാം നഷ്ടപ്പെട്ട ജനതയ്ക്കായി പ്രതിബന്ധങ്ങള്‍ നീക്കാനാണ് സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടത്.'- സെന്‍കുമാര്‍ പറഞ്ഞു. കുഴിപ്പെട്ടി തകിടിയേല്‍ രജിത ഷിബുവിനും കുടുംബത്തിനുമാണ് സേവാഭാരതി വീടുവെച്ചു നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കശുവണ്ടി ഫാക്ടറി വാച്ചര്‍ മരിച്ചു