കേരളം

ഇന്റര്‍ലോക്ക് ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു; മുംബൈയില്‍ മലയാളി കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വഴിയോരകച്ചവടക്കാരനായ മലയാളിലെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. മുംബൈ മെട്രോ ആശുപത്രിക്ക് സമീപം ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

ദീര്‍ഘനാളായി മെട്രോ ആശുപത്രിക്ക് മുന്നില്‍ ഇളനീര്‍ കച്ചവടം നടത്തിയിരുന്ന പാലക്കാട് സ്വദേശി മുഹമ്മദാലി(62) ആണ് കൊല്ലപ്പെട്ടത്. മുംബൈ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചെന്നും സംഘത്തില്‍ ഒരാളെ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് അറിയിച്ചു.

തന്റെ കച്ചവടസ്ഥലത്തിന് മുമ്പില്‍ ലഹരി മരുന്ന് ഉപയോഗിക്കുകയും മദ്യപിക്കുകയും ചെയ്ത യുവാക്കളുടെ സംഘത്തെ മുഹമ്മദാലി ചോദ്യം ചെയ്തിരുന്നു. രാത്രി 8:30യോടെയാണ് മുഹമദാലി യുവാക്കളെ ഇവിടെനിന്ന് ഓടിക്കാന്‍ ശ്രമിച്ചത്. അതിനുശേഷം മുഹമ്മദാലിയെ പിന്തുടര്‍ന്നെത്തിയ സംഘം വഴിയോരത്തുനിന്നെടുത്ത ഇന്റര്‍ലോക്ക് ഇഷ്ടിക തലയ്ക്ക് പിന്നിലടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മുഹമ്മദാലിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. 

പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം ഇന്ന് രാവിലത്തെ വിമാനത്തില്‍ നാട്ടിലെത്തിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍