കേരളം

കൊങ്കണ്‍ പാതയിലെ ഗതാഗത നിയന്ത്രണം ഇന്നും തുടരും; കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു

സമകാലിക മലയാളം ഡെസ്ക്

മംഗളൂരു; മണ്ണിടിച്ചിലിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ട കൊങ്കണ്‍ പാതയില്‍ ഇന്നും ഗതാഗതം പുനഃസ്ഥാപിക്കാനായില്ല. തുടര്‍ന്ന് കേരളത്തിലേക്കുള്ള ട്രെയിനുള്ള വഴിതിരിച്ചുവിട്ടു. തിരുവനന്തപുരം- മുംബൈ ലോക്മാന്യതിലക് നേത്രാവതി എക്‌സ്പ്രസ്, എറണാകുളം നിസാമുദ്ധീന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ്, എന്നിവ പാലക്കാട് വഴി തിരിച്ച് വിട്ടു. എറണാകുളം- അജ്മീര്‍, മുംബൈ ലോക്മാന്യതിലക്  കൊച്ചുവേളി ഗരീബ്‌രഥ് എക്‌സ്പ്രസ് എന്നീ തീവണ്ടികളും പാലക്കാട് വഴിയാണ് സര്‍വീസ് നടത്തുക. 

കൊങ്കണ്‍ പാതയില്‍ മംഗളൂരുവിനുസമീപം ജോക്കട്ടെക്കും പടീലിനും ഇടയിലെ കുലശേഖരയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്നാണ് ഗതാഗതം തടസ്സപ്പെട്ടത്. ഇത് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്. പാത ഗതാഗതയോഗ്യമാക്കാനായുള്ള നടപടികള്‍ തുടരുകയാണെന്നും ഉടനെ ഗതാഗതയോഗ്യമാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും  ദക്ഷിണ റയില്‍വേ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ