കേരളം

ധൈര്യമുണ്ടെങ്കില്‍ തരൂരിനെ പുറത്താക്കൂ; കോണ്‍ഗ്രസിനോട് കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതിന് അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയ കോണ്‍ഗ്രസ് ശശി തരൂരിനെ പുറത്താക്കാന്‍ ധൈര്യം കാട്ടണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. തരൂരിനെ പോലെ അബ്ദുള്ളക്കുട്ടിയും മോദി ചെയ്ത നല്ല കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്ന് സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 

സിപിഎം ഭക്തരോടൊപ്പമെങ്കില്‍ ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കണ്ണില്‍പൊടിയിടാനുള്ള തട്ടിപ്പാണ് സിപിഎമ്മിെന്റ നയംമാറ്റത്തിനു പിന്നില്‍. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയമാണ് തെറ്റുതിരുത്തല്‍ എന്നപേരില്‍ ജനങ്ങളെ കബളിപ്പിക്കാനുള്ള സി.പി.എം നീക്കത്തിനു കാരണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമലയില്‍ വിശ്വാസികളെ വേട്ടയാടാന്‍ നേതൃത്വം നല്‍കിയ പൊലീസുകാരെ മുഖ്യമന്ത്രി ഇപ്പോഴും പ്രശംസിക്കുകയാണ്. സിപിഎമ്മിെന്റ പുതിയ നിലപാടുകള്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ വിശ്വാസികളോട് മാപ്പുപറയുകയും കള്ളക്കേസുകള്‍ പിന്‍വലിക്കുകയും വേണം. പാലായില്‍ എന്‍സിപിയെ ബലിയാടാക്കി സിപിഎം പതിവുപോലെ കേരള കോണ്‍ഗ്രസിനെ സഹായിക്കും. പാലാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ എന്‍ഡിഎ സംസ്ഥാന ഘടകം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ