കേരളം

ബ്രണ്ണന്‍ കൊളജില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കി; ആര്‍എസ്എസുകാരനായ അമ്മാവനും സുഹൃത്തുക്കളും മാരാകായുധങ്ങളുമായി ക്യാമ്പസില്‍; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍; തലശ്ശേരി ബ്രണ്ണന്‍ കൊളജില്‍ കത്തിയുമായെത്തിയ ആറംഗ ആര്‍എസ്എസ് സംഘം അറസ്റ്റില്‍. കൊളജ് യൂണിയന്‍ തിരഞ്ഞെടുപ്പിലേക്ക് എസ്എഫ്‌ഐക്കു വേണ്ടി നാമനിര്‍ദേശ പത്രിക നല്‍കിയ വിദ്യാര്‍ഥിയുടെ അമ്മാവനും സുഹൃത്തുക്കളുമാണു കാറിലെത്തിയത്. കാര്‍ പരിശോധിച്ചപ്പോള്‍ 2 കത്തി കണ്ടെടുത്തു.സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ 2 പേര്‍ ജാമ്യത്തില്‍ കഴിയുന്ന കൊലക്കേസ് പ്രതികളാണെന്നു പൊലീസ് പറഞ്ഞു.

കണ്ണവം സ്വദേശികളായ പി വിശാഖ്(27),പി വി ശ്രീനിഷ് (30),വി സനീഷ് (32),എന്‍ നിഖില്‍(25),പി ലിജില്‍(30) ഒ രാജേഷ് എന്നിവരാണ് അറസ്റ്റിലായവര്‍.ക്യാംപസില്‍ കയറി ഭീഷണി മുഴക്കിയ ഇവരെ വിദ്യാര്‍ഥികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

എസ് എഫ് ഐ സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി നോമിനേഷന്‍ പിന്‍വലിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്ന് പിടിയിലായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പൊലീസിന് മൊഴി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്