കേരളം

മദ്യപിച്ചു വഴക്കിട്ടു?;ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങി മരിച്ചു; കയററ്റ് മൃതദേഹം താഴെ

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: തോപ്രാംകുടിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ആത്മഹത്യ ചെയ്തു. തോപ്രാംകുടി സ്വദേശി ഷാജിയാണ് ഭാര്യ മിനിയെ വെട്ടിക്കൊന്ന ശേഷം തൂങ്ങി മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ വീടിനുള്ളില്‍ കണ്ടത്. സംഭവം നടന്നത് ഇന്നലെ രാത്രിയിലായിരിക്കും എന്നാണ് നാട്ടുകാരുടെ നിഗമനം. ഇന്നലെ പകല്‍ മിനിയെ കണ്ടതായി അയല്‍ക്കാര്‍ പറയുന്നുണ്ട്.  കുടുംബപ്രശ്‌നമാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം.

കൂലിപ്പണിക്കാരിയായ മിനിയെ രാവിലെ പണിക്ക് പോകാന്‍ വിളിച്ചിട്ടും കാണാതെ വന്നതോടുകൂടി നാട്ടുകാര്‍  മുരിക്കാശേരി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട് തുറന്ന് നോക്കിയപ്പോഴാണ് മിനിയെ കിടപ്പുമുറിയില്‍ കട്ടിലിനോട് ചേര്‍ന്ന തറയില്‍ കഴുത്തിന് വെട്ടേറ്റും, ഷാജിയെ  കഴുത്തില്‍ കേബിള്‍  കുരുങ്ങിയും മരിച്ച  നിലയില്‍  കണ്ടെത്തിയത്.  ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഷാജി തൂങ്ങി മരിച്ചതാണെന്ന് പൊലീസ് പറയുന്നു.

തുങ്ങിയതിനിടയില്‍ കേബിള്‍ പൊട്ടിയാകാം  തറയില്‍ വീണതെന്നാണ് പ്രാഥമിക നിഗമനം. ഷാജി സ്ഥിരം മദ്യപിക്കുകയും വീട്ടില്‍ വഴക്കുണ്ടാക്കുന്നതും പതിവായിരുന്നെന്ന് അയല്‍ക്കാര്‍  പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു