കേരളം

'പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി ജനങ്ങള്‍ക്ക് ഇനി ഇവിടെ വരാം'; വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപി ഓഫീസ് തുറന്നു

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി ഓഫീസ് തുറന്നു. വയനാട് കല്‍പ്പറ്റയിലെ ഗൗതം കെട്ടിടത്തിലാണ് എംപി ഓഫീസ് പ്രവര്‍ത്തിക്കുക. ഓഫീസിന്റെ ഉദ്ഘാടന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭദ്രദീപം തെളിയിച്ചു. മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ നേരിട്ട് കണ്ട് ആശ്വസിപ്പിക്കുന്നതിന് രാഹുല്‍ ഗാന്ധി ഇന്നലെയാണ് വയനാട്ടില്‍ എത്തിയത്. 

ഇന്ന്എട്ടിടങ്ങളിലാണ് രാഹുല്‍ സന്ദര്‍ശിച്ചത്. നാളെ കോഴിക്കോട്ടേക്കും പിന്നീട് മലപ്പുറം ജില്ലയിലേക്കും രാഹുല്‍ പോകും. ദുരിതബാധിത മേഖലകളില്‍ തനിക്ക് ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്നും രാഹുല്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. പ്രളയത്തില്‍ തകര്‍ന്ന വയനാട്ടിലെ റോഡുകള്‍ പുനര്‍നിര്‍മ്മിക്കാനും അറ്റക്കുറ്റപ്പണി ചെയ്യാനുമായി ഫണ്ട് അനുവദിക്കണം എന്നാവശ്യപ്പെട്ട് രാഹുല്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ