കേരളം

'ഇസ്ലാം വിടുന്നവരെ കൊല്ലാന്‍ തന്നെയാണ് മതം പറയുന്നത്'; പ്രണയത്തിന്റെ പേരില്‍ കുടുംബത്തില്‍ നിന്ന് ഭീഷണിയെന്ന് വെളിപ്പെടുത്തല്‍; കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മതവിശ്വാസത്തിന്റെയും പ്രണയത്തിന്റെയും  പേരില്‍ കുടുംബത്തില്‍ നിന്ന് ഭീഷണി നേരിടുന്നതായി വെളിപ്പെടുത്തി സമൂഹമാധ്യമത്തില്‍ യുവതിയുടെ പോസ്റ്റ്. ഷെറീന സികെ എന്ന ഐഡിയിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മലപ്പുറം സ്വദേശിയാണെന്നും തൃശൂരിലാണ് താമസമെന്നും ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ പറയുന്നുണ്ട്. 

ഫോണ്‍ പിടിച്ചു വാങ്ങി 5 ദിവസം യാതൊരു കമ്മ്യൂണിക്കേഷന്‍ ഇല്ലാതെ ഇരുന്നതായും ചില സാങ്കേതിക പ്രശ്‌നങ്ങള്‍ എന്നെ പരാതി കൊടുക്കുന്നതില്‍ നിന്ന് പിന്തിരിച്ചതായും യുവതി പറയുന്നു. കഴിഞ്ഞ ദിവസം എന്റെ വലിയ സഹോദരന്‍ കഴുത്തില്‍ പിടിച്ചു ഞെരിക്കുകയും മുടിപിടിച്ചു വലിച്ചു മര്‍ദിക്കുകയും ചെയ്തു. മതപണ്ഡിതന്‍ ആയ എന്റെ ഒരു സഹോദരന്‍ പറഞ്ഞത് ഇസ്ലാം വിടുന്നവരെ കൊല്ലാന്‍ തന്നെയാണ് മതം പറയുന്നത് എന്നാണ്. കെവിന്‍ വധക്കേസ് പുറത്ത് വന്നത് തെളിവ് ഉള്ളത് കൊണ്ട് മാത്രം ആണെന്നും തെളിവ് ഇല്ലാതെ എന്നെ തീര്‍ക്കാന്‍ അറിയാം എന്നുമാണ് വലിയ സഹോദരന്റെ ഭാര്യ പറഞ്ഞതെന്നും യുവതി കുറിപ്പില്‍ പറയുന്നു

പോസ്റ്റിന്റെ പൂര്‍ണരൂപം


ഞാന്‍ സേഫ് ആണ്...സഹോദരന്മാരുടെ ഒരാഴ്ചത്തെ ശാരീരികവും മാനസികവുമായ പീഡനം ആണ് എന്നെ ഈ ഒരു അവസ്ഥയില്‍ എത്തിച്ചത്.... മതവിശ്വാസവും മതവിമര്ശനവും എന്റെ പ്രണയവും തന്നെയാണ് അവരെ കൊണ്ട് ഇത് ചെയ്യിക്കാനുള്ള കാരണം... പോലീസില്‍ റിപ്പോര്‍ട്ട് ചെയ്താലും കൊല്ലും എന്നതായിരുന്നു ഭീഷണി... ഫോണ്‍ പിടിച്ചു വാങ്ങി 5 ദിവസം യാതൊരു കമ്മ്യൂണിക്കേഷന്‍ ഇല്ലാതെ ഇരുന്നു... ചില സാങ്കേതിക പ്രശ്‌നങ്ങള്‍ എന്നെ പരാതി കൊടുക്കുന്നതില്‍ നിന്ന് പിന്തിരിച്ചു... കഴിഞ്ഞ ദിവസം എന്റെ വലിയ സഹോദരന്‍ കഴുത്തില്‍ പിടിച്ചു ഞെരിക്കുകയും മുടിപിടിച്ചു വലിച്ചു മര്‍ദിക്കുകയും ചെയ്തു... മതപണ്ഡിതന്‍ ആയ എന്റെ ഒരു സഹോദരന്‍ പറഞ്ഞത് ഇസ്ലാം വിടുന്നവരെ കൊല്ലാന്‍ തന്നെയാണ് മതം പറയുന്നത് എന്നാണ്... കെവിന്‍ വധക്കേസ് പുറത്ത് വന്നത് തെളിവ് ഉള്ളത് കൊണ്ട് മാത്രം ആണെന്നും തെളിവ് ഇല്ലാതെ എന്നെ തീര്‍ക്കാന്‍ അറിയാം എന്നുമാണ് വലിയ സഹോദരന്റെ ഭാര്യ പറഞ്ഞത്...

ഞാന്‍ ഇനി ആത്മഹത്യ ചെയ്യാന്‍ ഒന്നും പോവില്ല.. പോരാടാന്‍ തന്നെയാണ് തീരുമാനം... പോലീസ് സ്‌റ്റേഷന്‍ലേക്ക് പോവുകയാണ്... പരാതി കൊടുത്താല്‍ കൊല്ലും എന്നാണ് സഹോദരങ്ങളുടെ ഉള്‍പ്പെടെ ഭീഷണി.. അതിനാല്‍ ഇനി എനിക്ക് എന്ത് സംഭവിച്ചാലും അതിനു ഉത്തരവാദി എന്റെ സഹോദരന്മാരും ബന്ധുക്കളും ആയിരിക്കും...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്