കേരളം

കൊങ്കണ്‍ പാതയില്‍ നാളെ പൂര്‍ണമായും ഗതാഗതം പുനസ്ഥാപിച്ചേക്കുമെന്ന് റെയില്‍വേ

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: മണ്ണിടിച്ചില്‍ മൂലം ഗതാഗതം താറുമാറായ കൊങ്കണ്‍ പാതയില്‍ നാള വൈകുന്നേരത്തോടെ പൂര്‍ണതോതില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാനാകുമെന്ന് റെയില്‍വേ. മണ്ണിടിഞ്ഞ് വീണ് തകരാറിലായി മംഗളൂരു- കുലശേഖരയില്‍ 400 മീറ്റര്‍ സമാന്തരപാത നിര്‍മ്മിച്ചു. 

പാത ബലപ്പെടുത്തല്‍ ജോലികള്‍ കൂടെ പൂര്‍ത്തിയായതിന് ശേഷം നാളെ വൈകുന്നേരത്തോടെ പാത തുറന്ന് കൊടുക്കാനാണ് റെയില്‍വേയുടെ തീരുമാനം. യാത്രക്കാരുടെ പ്രത്യേക ആവശ്യം പരിഗണിച്ച് നാളെ എറണാകുളത്തിനും മംഗളൂരുവിനും ഇടയില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുമെന്നും റെയില്‍വെ അറിയിച്ചു. 

രാവിലെ 10.50ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന പ്രത്യേക ട്രെയിന്‍ വൈകുന്നേരം എഴു മണിക്ക് മംഗളൂരുവില്‍ എത്തിച്ചേരും. നാളത്തെ കൊച്ചുവേളി നേത്രാവതി ലോകമാന്യതിലക് എക്‌സ്പ്രസ് പതിവുപോലെ സര്‍വീസ് നടത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ