കേരളം

ആദിവാസി വിഭാഗത്തിലെ 125 പേര്‍ കൂടി പൊലീസ് സേനയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആദിവാസി വിഭാഗത്തില്‍പ്പെട്ട കൂടുതല്‍ പേരെ പൊലീസ് സേനയില്‍ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. 125 പേര്‍ക്ക് കൂടി സേനയില്‍ നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. 

ആദിവാസി വിഭാഗത്തില്‍ ഏറ്റവും താഴേക്കിടയില്‍ ഉള്ളവര്‍ക്ക് നിയമനം നല്‍കാനാണ് തീരുമാനം. പണിയന്‍, അടിയന്‍, ഊരാളി, കാട്ടുനായ്ക്കന്‍, ചോലനായ്ക്കന്‍, കുറുമ്പര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് മുന്‍ഗണന ലഭിക്കും.വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഉള്ളവര്‍ക്കാണ് പ്രത്യേക നിയമനം നല്‍കുന്നത്. നേരത്തെ 75 പേര്‍ക്ക് പ്രത്യേക റിക്രൂട്ട്‌മെന്റ് വഴി നിയമനം നല്‍കിയിരുന്നു. അതിന്റെ രണ്ടാം ഘട്ടമായാണ് 125 പേര്‍ക്കുള്ള നിയമനം. 

ആദിവാസി വിഭാഗത്തില്‍ പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക നിയമനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്