കേരളം

ചരിത്രമെഴുതാന്‍ കേരളം; സ്വാശ്ര മേഖല അധ്യാപികമാരും പ്രസവാനുകൂല്യ നിയമത്തിന്റെ പരിധിയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയമേഖല അടക്കമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപികമാരെ പ്രസവാനുകൂല്യ നിയമത്തിന്റെ (മെറ്റേണിറ്റി ബെനിഫിറ്റ്) പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാനായി കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം തേടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്ത് ആയിരക്കണക്കിന് പേര്‍ ജോലി ചെയ്യുന്ന സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ അധ്യാപികമാരെ ഈ പരിരക്ഷയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന ദീര്‍ഘനാളത്തെ ആവശ്യം പരിഗണിച്ചാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.

നിയമ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ സ്വകാര്യ വിദ്യാഭ്യാസ മേഖലയെയാകെ മെറ്റേണിറ്റി ബെനിഫിറ്റിന്റെ പരിധിയില്‍ കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും.


ഈ പരിരക്ഷ ലഭിക്കുന്നവര്‍ക്ക് ആറ് മാസം (26 ആഴ്ച ) ശമ്പളത്തോടെയുള്ള അവധിയാണ് അനുവദിക്കുന്നത്. ചികിത്സാ ആവശ്യങ്ങള്‍ക്കായി തൊഴിലുടമ 1000 രൂപ അനുവദിക്കുകയും ചെയ്യും.സ്വാശ്രയ സ്ഥാപനങ്ങളിലെ ഓഫീസ് ജീവനക്കാര്‍ക്ക് ആറുമാസത്തെ പ്രസവാവധി ലഭിക്കുമെങ്കിലും അധ്യാപികമാര്‍ക്ക് അത് കിട്ടിയിരുന്നില്ല. 1961ലെ ഷോപ്പ് ആന്‍ഡ് കൊമേഴ്‌സ്യല്‍ സ്ഥാപന നിയമത്തില്‍ അധ്യാപികമാര്‍ ഉള്‍പ്പെടാത്തതാണ് കാരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു