കേരളം

മതസ്പര്‍ധയുണ്ടാക്കാന്‍ ക്ഷേത്രത്തിലേക്ക് കക്കൂസ് മാലിന്യം എറിഞ്ഞു: മലപ്പുറത്ത് ഒരാള്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മതസ്പര്‍ധ വളര്‍ത്താന്‍ ക്ഷേത്രത്തിലേക്ക് കക്കൂസ് മാലിന്യം എറിഞ്ഞയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശാന്തി നഗര്‍ വടക്കുംപുറം സികെ പാറ സ്വദേശി രാമകൃഷ്ണന്‍ (50) ആണ് അറസ്റ്റിലായത്. മലപ്പുറം ജില്ലയിലെ വടക്കുംപുറം സികെ പാറ നെയ്തലപ്പുറത്ത് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലേക്കാണ് ഇയാള്‍ മാലിന്യം വലിച്ചെറിഞ്ഞത്. 

ഓഗസ്റ്റ് 26ന് രാത്രി ഒന്‍പത് മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്ര പരിസരത്തേക്ക് ഇയാള്‍ മനുഷ്യ വിസര്‍ജ്യം കവറിലാക്കി വലിച്ചെറിയുകയായിരുന്നു.  ക്ഷേത്രത്തില്‍ നാഗപൂജ ചെയ്യുന്ന ചിത്രകൂടവും ബ്രഹ്മരക്ഷസിന്റെ പൂജ വിഗ്രഹവും അലങ്കോലപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് പൊലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പ്രദേശത്ത് മതസ്പര്‍ധ ഉണ്ടാക്കാനാണ് പ്രതി ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ തിരൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം