കേരളം

മികച്ച നേട്ടവുമായി സെന്റ് തെരേസാസ് കൊളെജ്; നാക് അക്രഡിറ്റേഷനില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; നാക് അക്രഡിറ്റേഷനില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനം നേടി സെന്റ് തെരേസാസ് കൊളെജ്. നാക്കിന്റെ പരിഷ്‌കരിച്ച വ്യവസ്ഥകള്‍ പ്രകാരമുള്ള നാലാംഘട്ട മൂല്യ നിര്‍ണയത്തില്‍ എ പ്ലസ് പ്ലസ് ഗ്രേഡാണ് കൊളെജ് സ്വന്തമാക്കിയത്. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തിലെ ആദ്യ കൊളെജായിരിക്കുകയാണ് സെന്റ് തെരേസാസ്. 

നാലാംഘട്ട മൂല്യ നിര്‍ണയത്തില്‍ സിജിപിഎ 3.57 സ്‌കോറോടെയാണ് എ പ്ലസ് പ്ലസ് ഗ്രേഡ് സ്വന്തമാക്കിയത്. ഇത്രയും ഉയര്‍ന്ന ഗ്രേഡ് നേടുന്ന സംസ്ഥാനത്തെ ആദ്യത്തേയും രാജ്യത്തെ രണ്ടാമത്തെ കൊളെജാണ് . 1999 ല്‍ കൊളെജിന് അക്രഡിറ്റേഷനില്‍ ഫൈവ് സ്ഥാര്‍ ഗ്രൈഡ് ലഭിച്ചിട്ടുണ്ട്. 2006 ലെ പുനഃര്‍മൂല്യനിര്‍ണയത്തില്‍ എ ഗ്രേഡും 2012 ലെ മൂന്നാം ഘട്ടത്തില്‍ എ ഗ്രേഡും 3.4 സിജിപിഎയും സ്വന്തമാക്കി. മൂല്യ നിര്‍ണയത്തില്‍ മികച്ച ഗ്രേഡ് നേടിയതിനുള്ള അംഗീകാരമായി കൊളെജിന് ഇപ്പോള്‍ ലഭിച്ച അക്രഡിറ്റേഷന്റെ കാലാവധി രണ്ട് വര്‍ഷമായി ഉയര്‍ത്തി. 

വനിതാ സര്‍വകലാശാലാ എന്ന ലക്ഷ്യത്തിലേക്കുള്ള കോളേജിന്റെ ആദ്യ ചുവടുവയ്പാണ് ഈ നേട്ടമെന്ന് പ്രിന്‍സിപ്പല്‍ ഡോ. സജിമോള്‍ അഗസ്റ്റിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 1925ല്‍ 41 വിദ്യാര്‍ഥികളുമായി തുടങ്ങിയ സെന്റ് തെരേസാസില്‍ ഇന്ന് 3500ലേറെ വിദ്യാര്‍ഥികളുണ്ട്. 2014 മുതല്‍ സ്വയംഭരണ കോളേജാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

കൊല്ലത്ത് രാത്രിയും മഴ തുടരും; ഒൻപതു ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത

തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം, കോൺസിൽ യോ​ഗത്തിൽ വിതുമ്പി മേയർ; ഡ്രൈവര്‍ക്കെതിരെ പ്രമേയം

ഇടവിട്ട മഴയും അമിതമായ ചൂടും പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി