കേരളം

പീഡന പരാതി നല്‍കിയ യുവതിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമം; സിഐക്കെതിരേ കേസ്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍; പീഡന പരാതി നല്‍കിയതില്‍ പ്രകോപിതനായി യുവതിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ സിഐക്കെതിരേ കേസ്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശിവശങ്കരന് എതിരേയാണ് വധശ്രമത്തിന് കേസെടുത്തത്. യുവതിയുടെ പരാതിയിലാണ് കേസെടുത്തത്. 

തൃശൂര്‍- പാലക്കാട് ജില്ലാ അതിര്‍ത്തിയില്‍ പഴമ്പാലക്കോടിനു സമീപം പട്ടിപ്പറമ്പില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. യുവതി സ്‌കൂട്ടറില്‍ പോകുമ്പോള്‍ പിന്നില്‍ നിന്ന് ഇടിച്ചു വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് കാറുമായി പഴയന്നൂരില്‍ എത്തിയ ശിവശങ്കരന്‍ വാഹനം ടൗണില്‍ ഉപേക്ഷിച്ച് കടന്നു. രാത്രി 2ന് ബസ് സ്റ്റാന്‍ഡിന് സമീപത്തു നിന്നാണ് പൊലീസ് കാര്‍ കസ്റ്റഡിയില്‍ എടുത്തത്. 

സിഐ ശിവശങ്കരന്‍ പാലക്കാട് നോര്‍ത്ത് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന സമയത്ത് അദ്ദേഹത്തിനെതിരേ ഇതേ യുവതി പീഡനത്തിന് പരാതി നല്‍കിയിരുന്നു. ഈ കേസിനെ തുടര്‍ന്ന് അദ്ദേഹം സസ്‌പെന്‍ഷനിലാണ്. ഇതിന്റെ പ്രതികാരമായാണ് യുവതിയെ ഇടിച്ചു വീഴ്ത്തിയത്. 

സയന്റിഫിക് അസിസ്റ്റന്റും ഫോറന്‍സിക് ഉദ്യോഗസ്ഥരും പൊലീസ് സ്റ്റേഷനില്‍ എത്തി കാറും സ്‌കൂട്ടറും പരിശോധിച്ചു. യുവതിയുടെ വലതു കാല്‍പ്പാതത്തില്‍ പരിക്കുണ്ടെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത