കേരളം

തൃശൂരില്‍ എടിഎം കവര്‍ച്ചാശ്രമം; ഗ്യാസ് കട്ടര്‍ കൊണ്ട് എടിഎം തകര്‍ത്ത് മോഷ്ടാക്കള്‍ 

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പഴയന്നൂര്‍ കൊണ്ടാഴിയില്‍ എടിഎം കവര്‍ച്ചാശ്രമം. പാറമേല്‍പ്പടയിലുള്ള എസ്ബിഐയുടെ എടിഎമ്മില്‍ ഇന്ന് പുലര്‍ച്ചെയാണ് കവര്‍ച്ചാശ്രമം നടന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് മോഷ്ടാക്കള്‍ എടിഎം തകര്‍ക്കാന്‍ ശ്രമിച്ചത്. പണം നഷ്ടപ്പെട്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

രണ്ടുപേര്‍ ചേര്‍ന്ന് എടിഎം തുറക്കാന്‍ ശ്രമിക്കുന്നത് കണ്ട അയല്‍വാസിയായ ഒരാള്‍ കാര്യം തിരക്കിയപ്പോഴാണ് ഇവര്‍ മടങ്ങിപ്പോയത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. തിരിച്ചറിയാതിരിക്കാന്‍ ഹെല്‍മറ്റ് ധരിച്ചാണ് ഇവര്‍ എത്തിയത്. എടിഎമ്മിനകത്തെ സിസിടിവി കാമറകള്‍ ടേപ്പ് ഉപയോഗിച്ച് മറയ്ക്കുകയും ചെയ്തിരുന്നു.

മോഷ്ടാക്കള്‍ വന്നതെന്ന് സംശയിക്കുന്ന കാര്‍ സമീപത്തുനിന്ന് കണ്ടെത്തി. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ ചെളിയില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് പ്രതികള്‍ കാര്‍ ഉപേക്ഷിക്കുകയായിരുന്നു. കാറിനകത്തുനിന്ന് ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു