കേരളം

ഹെല്‍മറ്റ് ധാരികളായ എംടിഎം കൊള്ളക്കാര്‍ പിടിയില്‍; പ്രതികള്‍ ഒറ്റപ്പാലത്തെ ഹോട്ടല്‍ നടത്തിപ്പുകാര്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍:  പഴയന്നൂര്‍ കൊണ്ടാഴി പാറമേല്‍പടിയില്‍ എസ്ബിഐ എടിഎം കവര്‍ച്ചയ്ക്ക് ശ്രമിച്ചവര്‍ പിടിയില്‍. ഒറ്റപ്പാലം സ്വദേശികളായ പ്രജിത്തും രാഹുലുമാണ് പിടിയിലായത്. ഒറ്റപ്പാലത്ത് ഹോട്ടല്‍ നടത്തിപ്പുക്കാരാണ് രണ്ടുപേരും. സമാനരീതിയില്‍ ഒറ്റപ്പാലത്ത് കവര്‍ച്ച നടത്താന്‍ ശ്രമം നടന്നിരുന്നു. 

അയല്‍വാസികള്‍ കണ്ടതോടെ മോഷ്ടാക്കള്‍ കവര്‍ച്ച പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. രക്ഷപ്പെടുന്നതിനിടെ മോഷ്ടാക്കളുടെ കാര്‍ കാനയില്‍ കുടുങ്ങിയതോടെ വണ്ടിയുപേക്ഷിച്ചു. കൊണ്ടാഴി പാറമേല്‍പടി ജംക്ഷനിലെ എടിഎം കൗണ്ടര്‍ ആണ് കൊള്ളയടിക്കാന്‍ ശ്രമിച്ചത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പാതിതുരന്നു. പുലര്‍ച്ചെ രണ്ടരയോടെ തൊട്ടടുത്ത വീട്ടുകാരന്‍ കള്ളന്‍മാരെ കണ്ടു. ശുചിമുറിയില്‍ പോകാന്‍ അയല്‍വാസി എഴുന്നേറ്റപ്പോഴാണ് ഗ്യാസ് കട്ടറിന്റെ വെളിച്ചം കണ്ടത്. ഉടനെ, അയല്‍വീട്ടുകാരെ വിവരമറിയിച്ചു. വീടുകളില്‍ ലെറ്റ് തെളിഞ്ഞതോടെ കള്ളന്‍മാര്‍ ഗ്യാസ് കട്ടറും മറ്റുപകരണങ്ങളും കാറില്‍ കയറ്റി തിടുക്കത്തില്‍ കടന്നുകളഞ്ഞു.

മോഷ്ടാക്കള്‍ രണ്ടു പേരും ഹെല്‍മറ്റ് ധരിച്ചിരുന്നു. എടിഎം കൗണ്ടറിലെ കാമറയില്‍ പ്ലാസ്റ്ററൊട്ടിച്ചിട്ടുണ്ട്. കാനയില്‍ കുടുങ്ങിയ ഉടനെ അതുവഴി വന്ന ഓട്ടോറിക്ഷ െ്രെഡവറോട് സഹായം തേടി. രോഗിയുമായി പോകുകയായിരുന്ന ഓട്ടോ െ്രെഡവര്‍ പക്ഷേ, സഹായിച്ചില്ല. കള്ളന്‍മാര്‍ നല്ല തൃശൂര്‍ ഭാഷയിലാണ് സംസാരിച്ചതെന്ന് ഓട്ടോ െ്രെഡവര്‍ പൊലീസിനോട് പറഞ്ഞു. കാര്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ