കേരളം

കാമുകന്റെ വാക്കുകേട്ട് വീടുവിട്ടിറങ്ങി; കൈയൊഴിഞ്ഞ് യുവാവ്; പിങ്ക് പൊലീസെത്തി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആണ്‍സുഹൃത്തിന്റെ വാക്കുകേട്ട് വിശ്വസിച്ചു വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി റോഡരികില്‍ കാത്തുനിന്നത് മണിക്കൂറുകള്‍. ഒടുവില്‍ പിങ്ക് പൊലീസെത്തി കുട്ടിയെ ചിങ്ങവനം പൊലീസിനു കൈമാറി.  ഇന്നലെ രാവിലെ മണിപ്പുഴ ജങ്ഷനിലാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരം വീട് വിട്ട പെണ്‍കുട്ടി  ഇടപ്പള്ളി സ്വദേശിയായ ആണ്‍ സുഹൃത്തിനെ തേടിയാണ് എത്തിയത്.

ഇരുവരും സംസാരിച്ചെങ്കിലും ആണ്‍സുഹൃത്തു കൈമലര്‍ത്തി. ഇതിനുശേഷം കെഎസ്ആര്‍ടിസി ബസിലാണു പെണ്‍കുട്ടി മണിപ്പുഴയിലെത്തിയത്.

മണിക്കൂറുകളോളം ജങ്ഷനില്‍ തങ്ങിയ പെണ്‍കുട്ടിയെ കണ്ടു സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍മാര്‍ പിങ്ക് പൊലീസിനെ വിവരം അറിയിച്ചു.  പിങ്ക് പൊലീസ് എത്തി ചോദ്യം ചെയ്തതോടെയാണ് വീട് വിട്ട് ഇറങ്ങിയതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കാണാനില്ലെന്നുള്ള പരാതി തൃക്കാക്കര പൊലീസിന് ലഭിച്ചതായി വ്യക്തമായി.

ഇതോടെ കുട്ടിയെ ചിങ്ങവനം പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. തൃക്കാക്കര പൊലീസ് രാത്രിയോടെ എത്തി പെണ്‍കുട്ടിയുമായി മടങ്ങിയെന്നു ചിങ്ങവനം പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം