കേരളം

സുരേന്ദ്രനോ, ശോഭാ സുരേന്ദ്രനോ?; ബിജെപി അധ്യക്ഷന്റെ കാര്യത്തില്‍ ഇന്നും തീരുമാനമായില്ല; ഇനി ദേശീയ നേതൃത്വം തീരുമാനിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പുതിയ ബിജെപി അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഇന്നത്തെ ബിജെപി കോര്‍ കമ്മറ്റി യോഗത്തിലും തീരുമാനമായില്ല. അധ്യക്ഷനെ കേന്ദ്രനേതൃത്വം ഇടപെട്ട് തീരുമാനിക്കും. ആര്‍എസ്എസിന്റെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമായിരിക്കും പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പാര്‍ട്ടി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷാണ് പാര്‍ട്ടി സംസ്ഥാന ഭാരവാഹികളുമായും ജില്ലാ പ്രസിഡന്റുമാരുമായും ഇന്ന് എറണാകുളത്ത് കൂടിക്കാഴ്ചനടത്തിയത്. ചര്‍ച്ചയില്‍ പങ്കെടുത്ത ഭാരവാഹികള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ആളുകളുടെ പേരുകള്‍ മുന്നോട്ടുവെക്കുകയായിരുന്നു. തുടര്‍ന്നാണ് പാര്‍ട്ടി ദേശീയ നേതൃത്വം അധ്യക്ഷനെ തീരുമാനിക്കട്ടെ എന്ന നിലപാടിലെത്തിയത്. കെ സുരേന്ദ്രന്റെയും ശോഭാ സുരേന്ദ്രന്റെയും എംടി രമേശിന്റെയും പേരുകളാണ് യോഗത്തില്‍ ഭാരവാഹികള്‍ മുന്നോട്ടുവെച്ചത്. 

മുന്‍പ് ആര്‍എസ്എസ് ഇടഞ്ഞുനിന്നതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ചര്‍ച്ചയാണ് ഇന്ന് പുനരാരംഭിച്ചത്. ഇന്നത്തെ യോഗത്തില്‍ ആര്‍എസ്എസ് നേതാക്കളും ആരും പങ്കെടുത്തില്ല. ഈ മാസം 15നകം അധ്യക്ഷനെ തെരഞ്ഞടുക്കാനാണ് ബിജെപിയുടെ തീരുമാനം. എന്നാല്‍ ജനുവരിവരെ കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല