കേരളം

പത്തനംതിട്ടയില്‍ 16കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; രണ്ടുപേര്‍ പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: അടൂരില്‍ 16കാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തില്‍ കൊല്ലം ഭരണികാവ് സ്വദേശികളായ നിഖില്‍ (20), ഹരിനാരായണന്‍ (23) എന്നിവരെ അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. സ്‌കൂള്‍വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ നിഖില്‍ പ്രലോഭിപ്പിച്ച് സ്‌കൂളിനു സമീപത്തെ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. നിഖിലിന് സഹായം ചെയ്തതിനാണ് ഹരിനാരായണനെ പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇവര്‍ക്കെതിരെ ബലാത്സംഗം, പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്തു. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി

തിരുവനന്തപുരത്ത് ഖനനത്തിനും മലയോര മേഖലയിലേക്കുള്ള യാത്രയ്ക്കും നിരോധനം; പത്തനംതിട്ടയില്‍ രാത്രിയാത്രയ്ക്ക് വിലക്ക്