കേരളം

സദാചാര ഗുണ്ടായിസം: എം രാധാകൃഷ്ണനെ സസ്‌പെന്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സദാചാര ആക്രമണം നടത്തിയ കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെ ക്ലബ് അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സെക്രട്ടറിയുടെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി സാബ്ലു തോമസ് ആണ് സമരക്കാരുടെ ആവശ്യം അംഗീകരിച്ച് സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയത്. മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായപ്പോഴാണ് അംഗത്വത്തില്‍ നിന്ന് നീക്കിയത്.

റിമാന്‍ഡില്‍ കഴിയുന്ന രാധാകൃഷ്ണനെ പ്രസ് ക്ലബ് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ തിരുവനന്തപുരം പ്രസ് ക്ലബിന് മുന്നിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍നിന്നാരംഭിച്ച മാര്‍ച്ചില്‍ നിരവധി പുരുഷ മാധ്യമപ്രവര്‍ത്തകരും പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സെക്രട്ടറി രാധാകൃഷ്ണനെ തല്‍സ്ഥാനത്ത് നിന്നും പ്രസ്‌ക്ലബ്ബ് പുറത്താക്കാത്തതില്‍ പ്രതിഷേധിച്ച് അംഗത്വം ഉപേക്ഷിക്കുന്നതായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 

സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച് കയറി സദാചാര ഗുണ്ടായിസം നടത്തിയതിനാണ് രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നിന്നായിരുന്നു അറസ്റ്റ് ചെയ്തത്. മാധ്യമസ്ഥാപനം രാധാകൃഷ്ണനെ ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ