കേരളം

തട്ടുകടകള്‍ മുതല്‍ ഹോട്ടലുകള്‍ വരെ; നിശ്ചിത ഇടവേളകളില്‍ പരിശോധന നടത്തണം: കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകളില്‍ നിശ്ചിത ഇടവേളകളില്‍ പരിശോധന നടത്തണമെന്ന് ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. തട്ടുകടകള്‍ മുതല്‍ ഹോട്ടലുകളില്‍ വരെ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തണമെന്ന് ജില്ലാ കലക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടെയും യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. 

മത്സ്യം, ഇറച്ചി, പച്ചക്കറി, എണ്ണ എന്നിവ പ്രത്യേക പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ജനുവരി ഒന്നുമുതതല്‍ പ്ലാസ്റ്റിക് നിരോധനം പൂര്‍ണ അര്‍ത്ഥത്തില്‍ നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരൂമാനമായി.

ജനുവരി 25മുതല്‍ പഞ്ചായത്ത് തലംമുതല്‍ മാലിന്യ നിര്‍മാജ്ജന പരിപാടികള്‍ നടപ്പാക്കും. സഹകരണ വകുപ്പ് നടപ്പാക്കുന്ന കെയര്‍ കേരള പദ്ധതിയുടെ ഭാഗമായി 2000 വീടുകളുടെ നിര്‍മ്മാണം ഈ മാസം തന്നെ പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു, കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിഷേധം

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തു; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം