കേരളം

ഇതര സംസ്ഥാന തൊഴിലാളി വടി കൊണ്ട് തലയ്ക്ക് അടിച്ചു; വീട്ടമ്മയ്ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്കേറ്റതായി പരാതി. തൃശ്ശൂര്‍ ജില്ലയിലെ പുത്തൂര്‍ എലത്തൊഴി സുന്ദരന്റെ ഭാര്യ ഷീലക്കാ( 52 )ണ് പരിക്കേറ്റത്. ഷീലയെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. 

ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. ഷീലയെ വടി കൊണ്ട് തലയ്ക്കും ശരീരത്തിലും അടിക്കുകയായിരുന്നു.ഈ സമയത്ത് ഷീലയുടെ ഭര്‍ത്താവ് വീട്ടില്‍ ഉണ്ടായിരുന്നില്ല. ബഹളവും ഷീലയുടെ നിലവിളിയും കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്