കേരളം

ഈ മാസത്തെ പെന്‍ഷന്‍ വേണോ? മസ്റ്ററിങ് അവസരം ഇന്നും നാളെയും മാത്രം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹിക സുരക്ഷാ, ക്ഷേമ പെൻഷനുകൾ ലഭിക്കേണ്ടവർക്ക് ബയോമെട്രിക് മസ്റ്ററിങ് ചെയ്യാൻ അവസരം ഇന്നും നാളെയും കൂടി മാത്രം. ഈ മാസം 16 മുതൽ 22 വരെ മസ്റ്ററിങ് ചെയ്യാനാകില്ല. ഡിസംബർ 23 മുതൽ 31 വരെ വീണ്ടും മസ്റ്ററിങ് സൗകര്യം ലഭിക്കുമെങ്കിലും ആ ദിവസങ്ങളിൽ മസ്റ്റർ ചെയ്താൽ ഈ മാസം പെൻഷൻ ലഭിക്കില്ല. 

57.64 ലക്ഷം ഗുണഭോക്താക്കളിൽ 46.60 ലക്ഷം പേരാണ് ഇതിനോടകം മസ്റ്ററിങ് പൂർത്തിയാക്കിയത്. 80.84% പേർ ബയോമെട്രിക് മസ്റ്ററിങ് ചെയ്തിട്ടുണ്ട്. 11.04 ലക്ഷം പേരാണ് ഇനി ബാക്കിയുള്ളത്. 

അ‍ഞ്ച് വയസ്സിന് താഴെ പ്രായമുള്ള പെൻഷൻ ​ഗുണഭോക്താക്കൾ ബയോമെട്രിക് മസ്റ്ററിങ് ചെയ്യേണ്ടതില്ല. പകരം ഇവർ തദ്ദേശസ്ഥാപന സെക്രട്ടറിക്ക് അപേക്ഷ നൽകണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്