കേരളം

'കൈവച്ചാല്‍ കണ്ണടിച്ചു പൊട്ടിക്കും'; സമരാനുകൂലികളെ എതിര്‍ത്ത് ബസ് ജീവനക്കാര്‍; വിഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

വടകര; പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചു സംയുക്ത സമര സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പലസ്ഥലങ്ങളിലും സംഘര്‍ഷമുണ്ടായി. സര്‍വീസുകള്‍ നടത്തിയ ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. അതിനിടെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ബസ് തടയാന്‍ എത്തിയ സമരാനുകൂലികളെ നേരിടുന്ന ജീവനക്കാരുടെ വിഡിയോ ആണ്. കോഴിക്കോട് വടകരയിലാണു സമരാനുകൂലികളും ബസ് ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. 

കുറ്റിയാടി വടകര റൂട്ടില്‍ സര്‍വീസ് നടത്തിയ കാമിയോ എന്ന സ്വകാര്യ ബസാണ് ഓര്‍ക്കാട്ടേരിക്കു സമീപം വച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 20ഓളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. സര്‍വീസ് നിര്‍ത്താന്‍ സമരക്കാര്‍ ആദ്യം ശാന്തമായും പിന്നീട് ഭീഷണി സ്വരത്തിലും ആവശ്യപ്പെട്ടു. ബസില്‍ യാത്രക്കാരുണ്ടെന്നും എന്തുവന്നാലും സര്‍വീസ് അവസാനിപ്പിക്കില്ലെന്നും ഡ്രൈവര്‍ സന്ദീപ് വ്യക്തമാക്കി. 

തര്‍ക്കം രൂക്ഷമായതോടെ എടച്ചേരി പൊലീസ് സ്ഥലത്തെത്തി. പൊലീസിന്റെ സാന്നിധ്യത്തിലും സമരക്കാര്‍ ഭീഷണി തുടര്‍ന്നു. എന്നാല്‍ സമരക്കാര്‍ക്കെതിരേ നടപടിയെടുക്കാതെ പൊലീസ് രംഗം ശാന്തമാക്കി ഇരു കൂട്ടരേയും പറഞ്ഞയച്ചു. ബസ് ജീവനക്കാര്‍ പകര്‍ത്തിയ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നടപടിയെടുക്കാതിരുന്ന പൊലീസുകാര്‍ക്കെതിരേയും വിമര്‍ശനം ഉയര്‍ന്നു. തുടര്‍ന്ന് ബസ് തടഞ്ഞ എസ്ഡിപിഐ പ്രവര്‍ത്തകരായ ജലീല്‍, അബ്ദുള്‍ നക്കീബ്, സ്വാലിഹ്, നൗഷാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഗതാഗത തടസം, ന്യായവിരുദ്ധമായി സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി