കേരളം

ചെറുവള്ളി എസ്റ്റേറ്റില്‍ കുടില്‍കെട്ടി സമരക്കാര്‍; പൊളിച്ചുമാറ്റി പൊലീസ്

സമകാലിക മലയാളം ഡെസ്ക്

എരുമേലി:  ചെറുവള്ളി എസ്‌റ്റേറ്റ് കയ്യേറി കുടില്‍കെട്ടി പ്രതിഷേധിച്ച സമരക്കാരെ പൊലീസ് ഒഴിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘമാണ് സമരത്തിനെത്തിയത്. ഇവര്‍ കെട്ടിയ കുടിലുകള്‍ പൊലീസ് പൊളിച്ചുമാറ്റി.

എരുമേലി കരിമ്പിന്‍തോട് ഭാഗത്ത് നാനൂറിലധികം പേരാണ് എസ്‌റ്റേറ്റില്‍ സമരത്തിനെത്തിയത്. അനധികൃതമായി കൈവശം വച്ചിരിക്കുന്നവരില്‍ നിന്ന് എസ്‌റ്റേറ്റ് തിരിച്ചുപിടിച്ച് കര്‍ഷകര്‍ക്ക് നല്‍കണമെന്നായിരുന്നു ആവശ്യം. സമരം ആരംഭിച്ചത് പുലര്‍ച്ചെ രണ്ടരയോടെയാണ്. സാമൂഹ്യ സമത്വ ജനാധിപത്യ വേദിയാണ് നിര്‍ദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്കായി പരിഗണിക്കുന്ന മേഖലയില്‍ സമരം നടത്തിയത്.

എസ്‌റ്റേറ്റില്‍ കടന്ന നാനൂറോളം സമരക്കാര്‍ വിവിധയിടങ്ങളില്‍ കുടിലുകള്‍ കെട്ടി പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഹാരിസണടക്കം വന്‍കിട കമ്പനികള്‍ വലിയ തോതില്‍ ഭൂമി കൈവശം വച്ചിട്ടുണ്ടെന്നും അത് സര്‍ക്കാര്‍ തിരിച്ചുപിടിക്കുന്നില്ലെന്നും സമരക്കാര്‍ ആരോപിച്ചു. നിരവധി സിവില്‍ കേസുകള്‍ നല്‍കിയെങ്കിലും സര്‍ക്കാര്‍ അത് പരിഗണിക്കാതെ ഒളിച്ചുകളി നടത്തുകയാണെന്ന് ഇവര്‍ ആരോപിക്കുന്നു.സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകും വരെ പ്രതിഷേധം തുടരാനായിരുന്നു് സാമൂഹ്യ സമത്വ ജനാധിപത്യ വേദിയുടെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്