കേരളം

വിളിച്ചപ്പോള്‍ ഫോണെടുത്തില്ല; വീട്ടമ്മയുടെ തല വെട്ടിപൊളിച്ചു; ഒടുവില്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കാതിരുന്നതിനു വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. കൊട്ടാരക്കര സ്വദേശിനിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്ലാപ്പള്ളി നെച്ചിറച്ചരുവിള പുത്തന്‍വീട്ടില്‍ ബിനു യോഹന്നാന്‍ (ജയന്‍- 45) ആണ് കൊട്ടാരക്കര പൊലീസിന്റെ പിടിയിലായത്. സംഭവത്തിനു ശേഷം ഒളിവില്‍പോയ ജയനെ ക്രിസ്മസ് ദിനത്തില്‍ നടത്തിയ പ്രത്യേക തിരച്ചിലിലാണ് പിടികൂടിയത്.

ഇരുവരും തമ്മില്‍ സൗഹൃദത്തിലായിരുന്നു. വിളിക്കുമ്പോള്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നില്ല എന്ന കാരണം പറഞ്ഞാണ് ബിനു സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. തലയ്ക്ക് വെട്ടേറ്റ വീട്ടമ്മ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊലപാതക ശ്രമത്തിനു ശേഷം കോക്കാട് രഹസ്യ താവളത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി.

മുമ്പും കൊലപാതക ശ്രമം, കുറ്റകരമായ നരഹത്യാശ്രമം, അടിപിടി കേസുകളില്‍ പ്രതിയാണ് ജയന്‍. കൊട്ടാരക്കര എസ്‌ഐ സാബുജി മാസ്സ്, സീനിയര്‍ സിപിഒ സന്തോഷ്‌കുമാര്‍, സിപിഒ സിയാദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍