കേരളം

'നിയമം നടപ്പാക്കിയതിന്റെ പേരിൽ നടപടി എടുക്കുന്നത് അപകടം' ; ചൈത്രയെ പിന്തുണച്ച്  കർണാടക ഐപിഎസ് ഓഫീസർ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത എസ്പി ചൈത്ര തെരേസ ജോണിന് പിന്തുണയുമായി കർണാടക കേഡർ ഐപിഎസ് ഉദ്യോഗസ്ഥ ഡി രൂപ. രാഷ്ട്രീയക്കാരെ കയ്യേറ്റം ചെയ്യുകയോ അസഭ്യം പറയുകയോ ചെയ്തതിനാണ് നടപടിയെങ്കിൽ അത് അം​ഗീകരിക്കാം.  എന്നാൽ  നിയമം നടപ്പാക്കിയതിന്റെ പേരിൽ ഒരു ഉദ്യോ​ഗസ്ഥയ്ക്കെതിരെ, അന്വേഷണവും ശിക്ഷാ നടപടിയുമായി രം​ഗത്തുവരുന്നത് അപകടമാണ്. ഇത് നിയമം നടപ്പാക്കുന്നതിൽ നിന്നും യുവഓഫീസർമാരെ ഭയപ്പെടുത്തുമെന്നും ഡി രൂപ അഭിപ്രായപ്പെട്ടു. 

എഐഎഡിഎംകെ നേതാവ്  ശശികലയ്ക്ക് ജയിലിൽ വിഐപി പരിഗണന ലഭിക്കാൻ അധികൃതർക്ക് കൈക്കൂലി നൽകിയെന്ന കണ്ടെത്തലിലൂടെ വാർത്തകളിൽ നിറഞ്ഞുനിന്ന ഉദ്യോഗസ്ഥയാണ് രൂപ. രാഷ്ട്രീയവും നിയമസംവിധാനവും തമ്മിലുള്ള പ്രശ്നമാണിത്. ചൈത്രയ്ക്ക് പിന്തുണ നൽകണമെന്നും ഐപിഎസ് അസോസിയേഷനോട് അവർ ആവശ്യപ്പെട്ടിരുന്നു. 

മറ്റ് ഓഫീസർമാർ രാഷ്ട്രീയക്കാർക്കെതിരേ നടപടിയെടുക്കാൻ മടിക്കുമ്പോൾ, ദ്രുതഗതിയിൽ നടപടിയെടുത്ത ചൈത്ര ന്യായമായ കാര്യമാണ്‌ ചെയ്തതെന്ന് പിന്നീട് ദേശീയമാധ്യമത്തിനോടും അവർ പ്രതികരിച്ചു. പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ പ്രതികളെ പിടിക്കാനാണ് ചൈത്ര സിപിഎം ഓഫീസിൽ റെയ്ഡ് നടത്തിയത്. സംഭവത്തിൽ സിപിഎം നിലപാട് കടുപ്പിച്ചതോടെ അധിക ചുമതല വഹിച്ചിരുന്നു ഡിസിപി സ്ഥാനത്തു നിന്നും രാത്രി തന്നെ ചൈത്രയെ മാറ്റിയിരുന്നു. ഇപ്പോൾ നിലവിലെ വനിതാ സെൽ എസ്പി സ്ഥാനത്തു നിന്നും നീക്കാനാണ് ആലോചനയെന്നാണ് റിപ്പോർട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി