കേരളം

മകരവിളക്ക് തെളിയിക്കാനുള്ള മലയരയരുടെ അവകാശം തിരിച്ചു നല്‍കണമെന്ന് ഒ രാജഗോപാല്‍ ; രാജഗോപാലിനെ അഭിനന്ദിച്ച് സ്പീക്കര്‍ ; പരിഗണിക്കാമെന്ന് മന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ശബരിമലയില്‍ മകരവിളക്ക് തെളിയിക്കാനുള്ള മലയരയരുടെ അവകാശം തിരിച്ചുനല്‍കണമെന്ന് ഒ രാജഗോപാല്‍ എംഎല്‍എ. നിയമസഭയില്‍ ശ്രദ്ധക്ഷണിക്കലിലാണ് ബിജെപി എംഎല്‍എയായ രാജഗോപാല്‍ ഈ ആവശ്യം ഉന്നയിച്ചത്. 

മകരവിളക്ക് തെളിയിക്കുന്നതാണെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി എങ്ങും വ്യക്തമാക്കിയിട്ടില്ല. ഇത്രകാലം ഈ രഹസ്യം നമ്മള്‍ സൂക്ഷിക്കുകയായിരുന്നു. ഈ രഹസ്യം പുറത്താക്കുകയാണെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി എകെ ബാലന്‍ അഭിപ്രായപ്പെട്ടു. നിങ്ങള്‍ ഇതിനെ തടസ്സപ്പെടുത്തരുതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍ദേശിച്ചു. 

മകരവിളക്ക് തെളിയിക്കുന്നതാണെന്ന് തുറന്നുപറഞ്ഞ രാജഗോപാലിനെ സ്പീക്കര്‍ അഭിനന്ദിച്ചു. രാജഗോപാലിന്റെ ശ്രദ്ധ ക്ഷണിക്കല്‍ ചരിത്രപരമായ നാഴികക്കല്ലെന്നും സ്പീക്കര്‍ വിശേഷിപ്പിച്ചു. മകരവിളക്കിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതാണ് രാജഗോപാലിന്റെ നടപടിയെന്നും സ്പീക്കര്‍ പറഞ്ഞു. 

മകരവിളക്ക് തെളിയിക്കുന്ന സമയത്ത് മലയരയ വിഭാഗത്തിന് പ്രാതിനിധ്യം ഉറപ്പാക്കുന്നത് പരിഗണനയിലാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. നൂറ്റാണ്ടുകളായി അവിടെ ഗോത്രവിഭാഗങ്ങള്‍ ഇത്തരം ആചാരങ്ങള്‍ നടത്തിയിരുന്നതായും പൂജ നടത്തിയിരുന്നതായും തെളിവുണ്ട്. ഈ തെളിവുകള്‍ പരിശോധിച്ച് മലയരയ വിഭാഗത്തിന് മകരവിളക്ക് തെളിയിക്കുന്ന സമയത്ത് പ്രാതിനിധ്യം ഉറപ്പാക്കുന്നത് പരിഗണിക്കും എന്ന് മന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്