കേരളം

സീറ്റ് വിഭജന ചര്‍ച്ച പത്താംതീയതി മുതല്‍;  വിവാദങ്ങള്‍ ഒഴിവാക്കി മുന്നോട്ടുപോകാന്‍ യുഡിഎഫ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനായി സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിക്കാന്‍ യുഡിഎഫില്‍ തീരുമാനം. ഈ മാസം പത്താംതീയതി മുതല്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താനാണ് തീരുമാനം. വിവാദങ്ങള്‍ ഒഴിവാക്കി സീറ്റ് വിഭജനം പൂര്‍ത്തിയാക്കണമെന്ന് ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗം നിര്‍ദേശിച്ചു. സീറ്റ് തര്‍ക്കം തെഞ്ഞെടുപ്പ് അടുക്കുന്നതുവരെ നീട്ടരുതെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കര്‍ശന നിര്‍ദേശം അനുസരിച്ചാണ് യുഡിഎഫ് ഇന്ന് തിരക്കിട്ട് യോഗം ചേര്‍ന്നത്. 

കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ഘടകക്ഷികളുടെ ആവശ്യത്തിന് വഴങ്ങേണ്ടതില്ല എന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസും കൂടുതല്‍ സീറ്റുകള്‍ ചോദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ലീഗിന് നിലവിലുള്ള പൊന്നാനി, മലപ്പുറം സീറ്റുകള്‍ക്കു പുറമേ ഒരു സീറ്റ് കൂടി വേണമെന്നാണ് ആവശ്യം. വടകരയോ വയനാടോ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേരള കോണ്‍ഗ്രസിന്  കോട്ടയത്തിന് പുറമേ ഒരു സീറ്റ് കൂടി വേണമെന്ന് ആഗ്രഹമുണ്ട്. അതേസമയം ജെഡിയു പോയ സാഹചര്യത്തില്‍ അവര്‍ക്ക് നല്‍കിയിരുന്ന പാലക്കാട് സീറ്റുകൂടി എടുത്ത് 16 സീറ്റുകളില്‍ മല്‍സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്

മദ്യപിക്കാന്‍ പണം വേണം, ജി പേ ഇടപാടിന് വിസമ്മതിച്ചു; അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍