കേരളം

ആഫ്രിക്കയില്‍ നിന്ന് ഒരു നെറ്റ് കോള്‍, തട്ടിക്കളയുമെന്ന് രവി പൂജാരി; 'പോടാ റാസ്‌കല്‍' എന്ന് പി സി ജോര്‍ജ്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: അറസ്റ്റിലായ അധോലോക നായകന്‍ രവി പൂജാരി തനിക്ക് നേരെ വധഭീഷണി മുഴക്കിയതായി പി.സി ജോര്‍ജ് എംഎല്‍എ.  മനോരമ ന്യൂസ് ഡോട്ട് കോമിനോടാണ് പിസി ജോര്‍ജ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

'രണ്ടാഴ്ച മുമ്പ് ആഫ്രിക്കയില്‍ നിന്ന് എനിക്ക് ഒരു നെറ്റ് കോള്‍ വന്നു.ആദ്യം അയാള്‍ നിങ്ങള്‍ക്കയച്ച സന്ദേശം കണ്ടില്ലേ? എന്നാണ് ചോദിച്ചത്. ഞാന്‍ കണ്ടില്ല, വായിക്കാന്‍ സമയം കിട്ടിയില്ല, ക്ഷമിക്കണം എന്നുപറഞ്ഞപ്പോളാണ് വിളിച്ചയാള്‍ താന്‍ രവി പൂജാരിയാണെന്ന് വെളിപ്പെടുത്തുന്നത്. പിന്നീട് എന്നെയും രണ്ടു മക്കളില്‍ ഒരാളെയും തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തി.'- പി സി ജോര്‍ജ് പറഞ്ഞു. 

രവി പൂജാരിയുടെ ഭീഷണിക്ക് തക്കമറുപടി നല്‍കിയതായും പി സി ജോര്‍ജ് പറഞ്ഞു. 'നീ പോടാ റാസ്‌കല്‍, നിന്റെ വിരട്ടല്‍ എന്റെ അടുത്ത് നടക്കില്ലെടാ ഇഡിയറ്റെന്ന് അറിയാവുന്ന ഇംഗ്ലീഷില്‍ മറുപടി പറഞ്ഞു.രണ്ടാമതും ഇതേ നമ്പരില്‍ നിന്നു തന്നെ വിളിച്ചിരുന്നു. ആ വിളിയിലാണ് ഈ ക്വട്ടേഷന്‍ ബിഷപ്പ് ഫ്രാങ്കോയുടെ കേസില്‍ കന്യാസ്ത്രീകള്‍ക്കെതിരെ സംസാരിച്ചതിനാണെന്ന് എനിക്ക് മനസിലായത്. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്'- പി സി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ