കേരളം

യുഡിഎഫ് സ്ഥാനാർത്ഥി പട്ടിക 25 ന് മുമ്പ് ; ചർച്ചകൾക്ക് ചൂടേറി ; സമവായത്തിന് നേതൃത്വം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി പട്ടിക ഈ മാസം 25 ന് മുമ്പ് തയ്യാറാക്കാൻ ധാരണ.  സീറ്റുവിഭജനം സംബന്ധിച്ച പരസ്യ തർക്കങ്ങളും വിവാദങ്ങളും ഒഴിവാക്കാനും ഇന്നലെ ചേർന്ന യുഡിഎഫ് നേതൃയോ​ഗത്തിൽ തീരുമാനിച്ചു. ഈ മാസം 10 മുതൽ ഘടകകക്ഷികളുമായുള്ള കോൺഗ്രസിന്റെ ഉഭയകക്ഷിചർച്ച ആരംഭിക്കും. 

കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ഘടകക്ഷികളുടെ ആവശ്യത്തിന് വഴങ്ങേണ്ടതില്ല എന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം.മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസും കൂടുതല്‍ സീറ്റുകള്‍ ചോദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ലീഗിന് നിലവിലുള്ള പൊന്നാനി, മലപ്പുറം സീറ്റുകള്‍ക്കു പുറമേ ഒരു സീറ്റ് കൂടി വേണമെന്നാണ് ആവശ്യം. അതേസമയം ജെഡിയു പോയ സാഹചര്യത്തില്‍ അവര്‍ക്ക് നല്‍കിയിരുന്ന പാലക്കാട് സീറ്റുകൂടി എടുത്ത് 16 സീറ്റുകളില്‍ മല്‍സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. 

കേരള കോണ്‍ഗ്രസിന്  കോട്ടയത്തിന് പുറമേ ഒരു സീറ്റ് കൂടി വേണമെന്ന് ആഗ്രഹമുണ്ട്. ഘടകകക്ഷികളുടെ അവകാശ വാദത്തിൽ മറ്റുള്ളവർ മറുപടി പറയേണ്ടതില്ലെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ് അഭിപ്രായപ്പെട്ടു. സീറ്റ് തര്‍ക്കം തെഞ്ഞെടുപ്പ് അടുക്കുന്നതുവരെ നീട്ടരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കര്‍ശന നിര്‍ദേശം നൽകിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ