കേരളം

സംസ്ഥാനത്തെ 12 ഡിവൈഎസ്പിമാരെ തരംതാഴ്ത്തിയേക്കും; ഇത്രയും ഉദ്യോഗസ്ഥരെ തരംതാഴ്ത്തുന്നത് ആദ്യം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അച്ചടക്ക നടപടി നേരിടുന്ന സംസ്ഥാനത്തെ പന്ത്രണ്ട ഡിവൈഎസ്പിമാരെ തരംതാഴ്ത്തിയേക്കും. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്ഥാനക്കയറ്റ നിര്‍ണയ സമിതി, താത്കാലിക സ്ഥാനക്കയറ്റം കിട്ടിയ നൂറ്റിയമ്പത്തൊന്ന് ഡിവൈഎസ്പിമാരില്‍ നിന്നും പന്ത്രണ്ട് പേര് ഒഴിവാക്കാന്‍ നിര്‍ദേശിക്കുന്നു.

ഇത് സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കി. സംസ്ഥാനത്ത് ഇത് ആദ്യമായിട്ടാണ് ഇത്രയും ഉന്നത ഉദ്യോഗസ്ഥരെ തരംതാഴ്ത്തുവാനുള്ള ശുപാര്‍ശ വരുന്നത്. സ്ഥാനക്കയറ്റത്തിന് അച്ചടക്ക നടപടി തടസമില്ലെന്ന കേരള പൊലീസ് ആക്ടിലെ വകുപ്പിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് തല നടപടി നേരിട്ടവര്‍ക്കും, ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കും സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. 

എന്നാല്‍ ഈ വകുപ്പ് സര്‍ക്കാര്‍ രണ്ടാഴ്ച മുന്‍പ് റദ്ദാക്കി. ഇതോടെയാണ് സ്ഥാനക്കയറ്റങ്ങള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത്. സീനിയോറിറ്റി തര്‍ക്കത്തെ തുടര്‍ന്ന് 2014 മുതല്‍ താത്കാലിക സ്ഥാനക്കയറ്റമാണ് നല്‍കിയിരുന്നത് എന്നതുകൊണ്ട് തരംതാഴ്ത്തലിന് നിയമതടസമുണ്ടാവില്ല. 12 പേരെ ഒഴിവാക്കി, ബാക്കിയുള്ള 131 പേരുടെ പ്രൊമേഷന്‍ സ്ഥിരപ്പെടുത്തുവാനും ശുപാര്‍ശയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്